ഫ്രാൻസിൽ നീന്തൽ വസ്ത്രം അഴിപ്പിക്കുന്ന ചിത്രം വൈറൽ
text_fieldsപാരിസ്: ഫ്രാൻസിൽ മുസ്ലിം സ്ത്രീയുടെ നീന്തൽ (ബുർക്കിനി) വസ്ത്രം പൊലീസ് നിർബന്ധിപ്പിച്ച് അഴിപ്പിക്കുന്ന ചിത്രം നവമാധ്യമങ്ങളിൽ വൈറലാകുന്നു. കഴിഞ്ഞ ദിവസം പാരീസിലെ നീസ് ബീച്ചിലായിരുന്നു സംഭവം. പൊലീസിെൻറ ഭീഷണിയെ തുടർന്ന് തെൻറ മുഴുക്കൈ വസ്ത്രം നീക്കുന്നതാണ് ചിത്രത്തിലുള്ളത്. ഫ്രാൻസിൽ അടുത്തിടെയുണ്ടായ തീവ്രവാദ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് നിരവധി നഗരങ്ങളിൽ ബുർഖിനി ധരിക്കുന്നത് അധികൃതർ നിരോധിച്ചത്.
ബുർക്കിനി ധരിക്കുന്നത് രാഷ്ട്രീയ നടപടിയുടെ ഭാഗമായിട്ടാണെന്നും താൻ പ്രസിഡൻറായാൽ രാജ്യത്തെ സർവകലാശാലകളിൽ മതവുമായി ബന്ധപ്പെട്ട എല്ലാ അടയാളങ്ങളും നിരോധിക്കുമെന്നും മുൻ പ്രസിഡൻറ് നികോളസ് സർകോസി പറഞ്ഞു. വസ്ത്രധാരണത്തിെൻറ വിഷയം മാത്രമല്ല. ഇതിന് പിന്നിൽ രാഷ്ട്രീയമുണ്ട്. പ്രകോപനപരമായ കാര്യമാണിത്. ഇത് അവസാനിപ്പിച്ചില്ലെങ്കിൽ പത്തു വർഷത്തിനുള്ളിൽ ശിരോവസ്ത്രം ധരിക്കാതിരിക്കുന്നത് പൊതു തിൻമയാണെന്ന തെറ്റായ ധാരണ മുസ്ലിം പെൺകുട്ടികളിൽ ഉണ്ടാവുമെന്നും സർകോസി പറഞ്ഞു.
അതേസമയം ബുർക്കിനി വിലക്കിനെതിരെ ഹ്യൂമൻ റൈറ്റ്സ് ലീഗ് നീസ് കോടതിയിൽ ഹരജി നൽകി. മൗലികാവകാശങ്ങളുടെ മേലുള്ള ഗുരുതരവും അന്യായവുമായ അക്രമണമാണിതെന്നാണ് ഹരജിയിൽ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.