Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവെർജിൻ മേധാവി...

വെർജിൻ മേധാവി റിച്ചാർഡ്​ ബ്രാൻസണ്​​ സൈക്കിൾ അപകടത്തിൽ പരിക്ക്​

text_fields
bookmark_border
വെർജിൻ മേധാവി റിച്ചാർഡ്​ ബ്രാൻസണ്​​ സൈക്കിൾ അപകടത്തിൽ പരിക്ക്​
cancel

ലണ്ടൻ: ബ്രിട്ടൻ ആസ്​ഥാനമായി പ്രവർത്തിക്കുന്ന വെർജിൻ കമ്പനിയുടെ മേധാവി റിച്ചാർഡ്​ ബ്രാൻസണ്​ സൈക്കിൾ അപകടത്തിൽ ഗുരുതര പരിക്ക്​. സൈക്കിൾ സവാരിക്കിടെയായിരുന്നു അപകടം. കരീബിയൻ ദ്വീപായ വെർജിൻ ഗോർഡയിൽ വെച്ചായിരുന്നു സംഭവം. അപകടത്തിൽ കാലിനും ചുണ്ടിനും സാരമായി പരിക്ക്​ പറ്റിയിട്ടുണ്ട്​.  കമ്പനിയുടെ ഒൗദ്യോഗിക വെബ്​സൈറ്റിലൂടെയാണ്​ ബ്രാൻസൻ അപകടത്തി​​െൻറ വിവരങ്ങളും ചിത്രങ്ങളും ലോകത്തിന്​ മുന്നിൽ പങ്കുവെച്ചത്​.

 മക്കളായ ഹോളി,സാം എന്നിവരോടൊപ്പം അവധി ആഘോഷിക്കുന്നതിനിടെയായിരുന്നു ബ്രാൻസന്​ അപകടം സംഭവിച്ചത്​. മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളായിരുന്നു. ഹെൽമറ്റ്​ധരിച്ചത്​ കൊണ്ട്​ മാത്രമാണ്​ രക്ഷപ്പെട്ടതെന്നും അദ്ദേഹം ബ്ലോഗിൽ കുറിച്ചു. പ്രദേശത്തെ ആശുപത്രിയിൽ നിന്ന്​ പിന്നീട്​ യു.എസിലെ മിയാമിയയിലെത്തിച്ച അദ്ദേഹത്തെ വിദഗ്​ധ പരിശോധനക്ക്​ വിധേയനാക്കി.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vergin companyrichard bransoncycle crash
Next Story