അസാന്‍ജിന് നഷ്ടപരിഹാരം നല്‍കണമെന്ന് യു.എന്‍ പാനല്‍
text_fieldsലണ്ടന്‍: ലൈംഗികാരോപണക്കേസില്‍ കുറ്റാരോപിതനായ വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനെ സ്വതന്ത്രനാക്കണമെന്നും നഷ്ടപരിഹാരം നല്‍കണമെന്നും യു.എന്‍ നിയമ പാനല്‍ വിധി. 2010 മുതല്‍ അസാന്‍ജ് സ്വമേധയാ തടവിലാണെന്ന വാദം ശരിവെച്ച പാനല്‍ മൗലികാവകാശങ്ങള്‍ നിഷേധിക്കപ്പെട്ടാണ് ഇക്കാലമത്രയും എക്വഡോര്‍ എംബസിയില്‍ കഴിഞ്ഞതെന്നും കണ്ടത്തെി. അന്യായമായി തടങ്കലില്‍ വെച്ചിരിക്കുകയാണെന്ന് കാണിച്ച് ബ്രിട്ടനും സ്വീഡനുമെതിരെ അസാന്‍ജ് നല്‍കിയ ഹരജിയിലാണ് തീരുമാനം.
അതേസമയം, വിധി തള്ളിയ ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയം അസാന്‍ജിനെതിരായ നടപടികളില്‍ മാറ്റമുണ്ടാകാന്‍ പോകുന്നില്ളെന്ന് വ്യക്തമാക്കി. ബ്രിട്ടനിലും യൂറോപ്യന്‍ യൂനിയനിലുമുള്ള അറസ്റ്റ് വാറന്‍റിന് വിധി തടസ്സമാവില്ല. പാനല്‍ വിധി പരിഹാസ്യമാണെന്ന് വിദേശകാര്യ സെക്രട്ടറി ഫിലിപ് ഹേമന്ദ് പ്രതികരിച്ചു. എംബസിയില്‍നിന്ന് പുറത്തുവന്നാല്‍ ഏതുവിധേനയും അറസ്റ്റ് ചെയ്യുമെന്ന് മെട്രോപൊളിറ്റന്‍ പൊലീസ് വ്യക്തമാക്കി.
അതേസമയം എംബസി വിടാന്‍ ഉദ്ദേശിക്കുന്നില്ളെന്ന് അസാന്‍ജ് വ്യക്തമാക്കി. യു.എന്‍ വിധി അംഗീകരിക്കാത്ത ബ്രിട്ടന്‍െറയും സ്വീഡന്‍െറയും നടപടി ഏകാധിപത്യമാണെന്ന് എഡ്വേഡ് സ്നോഡന്‍ ആരോപിച്ചു. അടുത്ത നടപടി എന്തെന്ന് വ്യക്തമാക്കിയില്ളെങ്കിലും വിധി വിജയമാണെന്ന് അസാന്‍ജ് പ്രഖ്യാപിച്ചു. 2010 മുതലാണ് സ്വീഡന്‍ അസാന്‍ജിനെതിരെ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചത്. അറസ്റ്റ് ഒഴിവാക്കുന്നതിനായി 2012ല്‍ ബ്രിട്ടനിലെ എക്വഡോര്‍ എംബസിയില്‍ അഭയം തേടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.