ജോലി സ്ഥലത്ത് മുസ്ലിം സ്ത്രീകള്‍ക്ക് വിലക്ക്
text_fieldsലണ്ടന്‍: ബ്രിട്ടനില്‍ മുസ്ലിം സ്ത്രീകള്‍ ഓഫിസുകളില്‍ ജോലിയെടുക്കുന്നത് പുരുഷ തൊഴില്‍ കൗണ്‍സിലര്‍മാര്‍ എതിര്‍ക്കുന്നുവെന്നു ചൂണ്ടിക്കാണിച്ച് പ്രമുഖ സ്ത്രീപക്ഷ സംഘടന പ്രതിപക്ഷ നേതാവ് ജെറമി കോര്‍ബിന് കത്തയച്ചു. സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന മുസ്ലിം വിമന്‍സ് നെറ്റ് വര്‍ക്ക് യു.കെ (എം.ഡബ്ളിയു.എന്‍.യു.കെ) എന്ന സംഘടനയാണ് കത്തയച്ചത്. മുസ്ലിംകളായ പുരുഷ കൗണ്‍സിലര്‍മാരാണ് സ്ത്രീവിരുദ്ധതയുമായി രംഗത്തുള്ളതെന്നാണ് ആരോപണം. സ്ത്രീകള്‍ക്ക് തൊഴില്‍ കൗണ്‍സിലര്‍ സ്ഥാനത്തേക്ക് മത്സരിക്കാനുള്ള അവസരം നിഷേധിക്കുന്നതായും കത്തിലുണ്ട്.
ഇത് തൊഴിലിടത്തെമാത്രം പ്രശ്നമല്ളെന്നും ഇക്കാര്യം ശ്രദ്ധയില്‍പെടുത്തി പ്രധാനമന്ത്രി ഡേവിഡ് കാമറണിന് കത്തയച്ചിരുന്നുവെന്നും എം.ഡബ്ളിയു.എന്‍.യു.കെ ചെയര്‍പേഴ്സണ്‍ ഷൈസ്ത ഗോഹിര്‍ പറഞ്ഞു. പുരുഷ വോട്ടുകള്‍മാത്രം ല
ക്ഷ്യം വെക്കുന്ന മുതിര്‍ന്ന തൊഴില്‍ ഉദ്യോഗസ്ഥന്മാര്‍ മുസ്ലിം സ്ത്രീകളുടെ പ്രശ്നങ്ങള്‍ക്കുനേരെ മുഖം തിരിക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി. തൊഴില്‍ കൗണ്‍സിലര്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ശ്രമിച്ചെങ്കിലും പുരുഷ കൗണ്‍സിലര്‍മാരുടെ എതിര്‍പ്പുകള്‍ കാരണം പിന്മാറേണ്ടിവന്നെന്നും ആരോപിച്ച് പലരും രംഗത്തുവന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.