നാനൂറാം ചരമവാര്‍ഷികം: ഷേക്സ്പിയറിന് ശ്രദ്ധാഞ്ജലിയുമായി ബര്‍മിങ്ഹാം സര്‍വകലാശാല
text_fieldsലണ്ടന്‍: വിശ്വസാഹിത്യകാരന്‍ വില്യം ഷേക്സ്പിയറുടെ 400ാം ചരമവാര്‍ഷികത്തില്‍ വ്യത്യസ്തമായ ശ്രദ്ധാഞ്ജലിയൊരുക്കി ബര്‍മിങ്ഹാം സര്‍വകലാശാല. പേപ്പറും കാര്‍ഡ്ബോര്‍ഡും ഉപയോഗിച്ച് അദ്ദേഹത്തിന്‍െറ പ്രശസ്ത കൃതികളെല്ലാം ചേര്‍ത്ത സമ്പൂര്‍ണ ഇന്‍സ്റ്റലേഷനാണ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ തയാറാക്കിയത്. 780 മീറ്റര്‍ കാര്‍ഡ്ബോര്‍ഡും 5000ത്തോളം മീറ്റര്‍ ബ്രൗണ്‍ പേപ്പറും ഉപയോഗിച്ച് 22 വിദ്യാര്‍ഥികള്‍ ചേര്‍ന്ന് തയാറാക്കിയ ഇന്‍സ്റ്റലേഷന് മൂന്നു മീറ്റര്‍ ഉയരമുണ്ട്. ഇവരുടെ പാഠഭാഗത്തിലുള്ള രീതികളാണ് ശില്‍പവേലയ്ക്ക് സഹായിച്ചത്. ഷേക്സ്പിയര്‍ തന്‍െറ എഴുത്തുമേശക്കരികിലിരുന്നെഴുതുന്ന രൂപവും റിച്ചാര്‍ഡ് മൂന്നാമന്‍, റോമിയോയും ജൂലിയറ്റും, കിങ് ലിയര്‍, കാലിബന്‍ എന്നീ കഥാപാത്രങ്ങളുമാണ് ഇന്‍സ്റ്റലേഷന്‍െറ പ്രധാന ആകര്‍ഷണം. വിദ്യാര്‍ഥികള്‍ മൂന്നാഴ്ചയോളം രാവും പകലും പണിയെടുത്താണ് പ്രദര്‍ശനത്തിനുള്ള സജ്ജീകരണം പൂര്‍ത്തിയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.