ഷേക്സ്പിയറിന് രഹസ്യ പുത്രനോ?
text_fieldsലണ്ടന്‍: വിശ്വസാഹിത്യകാരന്‍ വില്യം ഷേക്സ്പിയറിന് രഹസ്യബന്ധത്തിലൊരു പുത്രനുണ്ടായിരുന്നുവെന്നോ? ബ്രിട്ടീഷ് എഴുത്തുകാരനായ സൈമണ്‍ ആന്‍ഡ്രൂ സ്റ്റേര്‍ലിങ്ങാണ് ഇങ്ങനെയൊരു വാദവുമായി രംഗത്തത്തെിയിരിക്കുന്നത്. ബ്രിട്ടീഷ് സര്‍ക്കാറിന്‍െറ ഒൗദ്യോഗിക കവിയും നാടകകൃത്തും ഇംഗ്ളീഷ് ആഭ്യന്തരയുദ്ധത്തിലെ റോയലിസ്റ്റ് ജനറലുമായ വില്യം ഡവെനന്‍റ് ആണ് ഷേക്സ്പിയറിന്‍െറ രഹസ്യപുത്രന്‍ എന്നാണ് സ്റ്റേര്‍ലിങ്ങിന്‍െറ അവകാശവാദം. ഷേക്സ്പിയറിന്‍െറ നാനൂറാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് സ്റ്റേര്‍ലിങ് പ്രസിദ്ധീകരിക്കാനിരിക്കുന്ന വില്യം ഡവെനന്‍റിന്‍െറ ജീവചരിത്രകൃതിയായ ‘ഷേക്സ്പിയേഴ്സ് ബാസ്റ്റാര്‍ഡ്’ എന്ന പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തല്‍.
ഷേക്സ്പിയറിന്‍െറ 154 ഗീതകങ്ങളില്‍ (സോണറ്റ്) 126ാമത്തേത് ഡവെനന്‍റിനുവേണ്ടിയാണ് രചിക്കപ്പെട്ടതെന്ന് ഈ പുസ്തകം സമര്‍ഥിക്കുന്നു. ‘എന്‍െറ പ്രിയപ്പെട്ട ബാലാ’ എന്ന് അഭിസംബോധന ചെയ്യുന്ന ഈ ഗീതകം, ഡവെനന്‍റ് കുട്ടിയായിരിക്കുമ്പോള്‍ എഴുതിയതാണത്രെ. ഷേക്സ്പിയറിന്‍െറയും ഡവെനന്‍റിന്‍െറയും കണ്ണിനു ചുറ്റുമുണ്ടായിരുന്ന ചെറിയ വൈകൃതങ്ങള്‍ക്കുപോലും സാമ്യമുണ്ടായിരുന്നുവെന്നും പുസ്തകത്തിലുണ്ട്.
ഷേക്സ്പിയറിനെ സദ് വൃത്തിയുടെ മൂര്‍ത്തിമദ്രൂപമായി പ്രതിഷ്ഠിക്കാന്‍ മുന്‍കൈ എടുത്ത അക്കാദമിക്കുകളാണ് അദ്ദേഹത്തിന്‍െറ മകനായിരുന്നു ഡവെനന്‍റ് എന്ന അഭ്യൂഹം മറച്ചുവെച്ചതെന്ന് ആന്‍ഡ്രൂ സ്റ്റേര്‍ലിങ് പറയുന്നു. ഷേക്്സ്പിയറിന് ഭാര്യ ആന്‍ ഹാത് വേയിലുണ്ടായ പുത്രന്‍ ഹാംനറ്റ് തന്‍െറ പതിനൊന്നാം വയസ്സില്‍ മരിച്ചിരുന്നു. അദ്ദേഹത്തിന്‍െറ പെണ്‍മക്കളെ വിവാഹം ചെയ്തയക്കുകയും ചെയ്തു. വില്യം ഡവെനന്‍റിന്‍െറ അമ്മ ജെയ്ന്‍ ഡവെനന്‍റ് ഒരു മദ്യശാല സൂക്ഷിപ്പുകാരിയായിരുന്നു.
ഷേക്സ്പിയറും അദ്ദേഹത്തിന്‍െറ രക്ഷാകര്‍ത്താവായ ഏള്‍ ഓഫ് സതാംപ്ടണും തമ്മിലുള്ള സ്വവര്‍ഗാനുരാഗത്തെക്കുറിച്ചാണ് സാണറ്റ് 126 ലെ പരാമര്‍ശമെന്നാണ് പൊതുവിലുള്ള അഭിപ്രായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.