വില്യം രാജകുമാരന്‍െറ കൊട്ടാരത്തിലെ ജീവനക്കാര്‍ സമരത്തിലേക്ക്
text_fieldsലണ്ടന്‍: ശമ്പളത്തില്‍നിന്ന് 3000 പൗണ്ട് കുറച്ചതിനെതിരെ വില്യം രാജകുമാരന്‍െറയും ഭാര്യ കാറ്റെയുടെയും കെന്‍സിങ്ടണ്‍ കൊട്ടാരത്തിലെ ജീവനക്കാര്‍ സമരത്തിലേക്ക് നീങ്ങുന്നതായി സൂചന. ലണ്ടനില്‍ സ്ഥിതിചെയ്യുന്ന കൊട്ടാരത്തിലെ പൊതുസന്ദര്‍ശകരെ അനുഗമിക്കുന്ന ജീവനക്കാര്‍ അവരുടെ ജോലിസമയം കുറക്കണമെന്ന ആവശ്യം അംഗീകരിച്ചതിനെ തുടര്‍ന്ന് അധികൃതര്‍ വാര്‍ഷികവരുമാനത്തില്‍ കുറവ് വരുത്തുകയായിരുന്നു എന്ന് ദ സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ബ്രിട്ടനിലെ പൊതു വാണിജ്യ സര്‍വിസ് യൂനിയന്‍ (പി.എസ്.സി) ജീവനക്കാരുമായി ഒത്തുതീര്‍പ്പുകരാര്‍ ഉണ്ടാക്കുന്നതിനായി ചൊവ്വാഴ്ച ചര്‍ച്ച നടത്തിയേക്കും. അതേസമയം, ഇതുമായി ബന്ധപ്പെട്ട് സമരം തുടരുന്നതായി കൂടിയാലോചനകേന്ദ്ര അധികൃതര്‍ പത്രത്തോട് വ്യക്തമാക്കി. എന്നാല്‍, കൊട്ടാരം പൊതുജനങ്ങള്‍ക്കായി തുറക്കപ്പെട്ടതായും പ്രദര്‍ശനവും ടിക്കറ്റ് കൗണ്ടറുകളും പ്രവര്‍ത്തിക്കുന്നതായും നിലവില്‍ ജീവനക്കാര്‍ സന്ദര്‍ശകരെ സഹായിക്കുന്നതായും അധികൃതര്‍ വ്യക്തമാക്കി.3000 പൗണ്ട് കുറക്കാനുള്ള തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ ജീവനക്കാര്‍ സമരത്തിലേക്ക് നീങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.