മൈന്‍ കാംഫിന് പുതിയ പ്രസാധകര്‍
text_fieldsമ്യൂണിക്: ജര്‍മന്‍ ഏകാധിപതി ഹിറ്റ്ലറുടെ ആത്മകഥ ഇനിമുതല്‍ മ്യൂണികിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കണ്ടംപററി ഹിസ്റ്ററി പ്രസിദ്ധീകരിക്കും. 75 വര്‍ഷം പിന്നിട്ടതിനാല്‍ ബവേറിയയിലെ പ്രാദേശികസര്‍ക്കാറിന് പുസ്തകത്തിനുമേലുണ്ടായിരുന്ന പകര്‍പ്പവകാശം അവസാനിച്ചതോടെയാണിത്. 1925ല്‍ പ്രസിദ്ധീകൃതമായ പുസ്തകത്തിന്‍െറ പകര്‍പ്പവകാശം രണ്ടാംലോക യുദ്ധാനന്തരം ജര്‍മനിയെ പരാജയപ്പെടുത്തിയ സഖ്യകക്ഷികളാണ് ബവേറിയക്ക് കൈമാറിയത്. യുദ്ധവേളയില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്ന പുസ്തകത്തിന്‍െറ പ്രസിദ്ധീകരണം വിദ്വേഷപ്രചാരണം ഭയന്ന് ബവേറിയ നിരോധിച്ചിരുന്നു. നാസി ഭരണത്തിലുണ്ടായ സംഭവങ്ങള്‍ മനസ്സിലാക്കാന്‍ പുസ്തകം ഉപകരിക്കുമെന്ന പ്രതീക്ഷയിലാണ് അക്കാദമികവൃത്തങ്ങള്‍. എന്നാല്‍, നാസി അനുകൂലവികാരം പടരുമെന്ന ആശങ്കയുള്ളതിനാല്‍ വ്യാപകമായ പ്രസിദ്ധീകരണം നിയന്ത്രിക്കുമെന്ന് ജര്‍മന്‍ അധികൃതര്‍ പറയുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.