കൊളോണ്‍ ആക്രമണം: മെര്‍കല്‍ അഭയാര്‍ഥി നയം കടുപ്പിക്കുന്നു
text_fieldsബര്‍ലിന്‍: പുതുവര്‍ഷാഘോഷദിനത്തില്‍ സ്ത്രീകള്‍ക്കു നേരെയുണ്ടായ അതിക്രമങ്ങളെ തുടര്‍ന്ന് ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കല്‍ അഭയാര്‍ഥി നയം കടുപ്പിക്കുന്നു. പുതിയ നിയമത്തില്‍ കുറ്റം ചെയ്യാത്തവരും ഇരകളാവുകയാണ്.
അഭയാര്‍ഥികള്‍ കുറ്റകൃത്യത്തിലേര്‍പ്പെട്ടാല്‍ കനത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് മെര്‍കല്‍ മുന്നറിയിപ്പു നല്‍കി. കുറ്റവാളികളെ രാജ്യത്തുനിന്നു പുറത്താക്കാനാണ് ജര്‍മനിയുടെ നീക്കം. കൊളോണ്‍ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനും കത്തീഡ്രലിനും മുന്നിലുള്ള അതിവിശാലമായ തുറന്ന സ്ഥലത്ത് ആഘോഷവേദിയിലായിരുന്നു സംഭവം. സംഘടിതമായത്തെിയ സംഘം എണ്‍പതോളം സ്ത്രീകളെ കൈയേറ്റം ചെയ്യുകയായിരുന്നു. സംഭവത്തിനു ശേഷം കുടിയേറ്റക്കാര്‍ക്കെതിരെ രാജ്യത്ത് പ്രതിഷേധപരിപാടികള്‍ അരങ്ങേറിയിരുന്നു.
പുതുതായി അഭയാര്‍ഥികളായി എത്തിയ ഉത്തര ആഫ്രിക്കന്‍ അറബ് വംശജരാണ് പിന്നിലെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇവരെ സംരക്ഷിക്കാനാണ് ജര്‍മനിയുടെ ശ്രമമെന്നും പ്രതിഷേധമുയര്‍ന്നു.
യാത്രാ രേഖകള്‍ ഇല്ലാത്തവരെ തിരിച്ചയക്കുമ്പോള്‍ ജര്‍മനി, മനുഷ്യത്വപരമായ സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. ഒരു രേഖയും ഇല്ലാത്തവര്‍ക്കുപോലും അവര്‍ അഭയം നല്‍കുന്നു. എന്നാല്‍, യാത്രാരേഖയും നശിച്ചിട്ടാണ് ഉത്തര ആഫ്രിക്കക്കാരും പാക് വംശജരും അഭയാര്‍ഥികളായിട്ടത്തെുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.