ബശ്ശാറിന് അഭയം നല്‍കുന്നതിനെക്കുറിച്ച് ചര്‍ച്ചയില്ലെന്ന് പുടിന്‍
text_fieldsമോസ്കോ: ആഭ്യന്തരസംഘര്‍ഷത്തെ തുടര്‍ന്ന് ലോക രാജ്യങ്ങളുടെ സമ്മര്‍ദത്തിലായ സിറിയന്‍ പ്രസിഡന്‍റ് ബശ്ശാര്‍ അല്‍അസദിന് അഭയം നല്‍കുമോയെന്നതിനെ സംബന്ധിച്ച് ചര്‍ച്ച ചെയ്തിട്ടില്ളെന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍. ജര്‍മന്‍ പത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് പുടിന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
യു.എസ് ഇന്‍റലിജന്‍സ് ഏജന്‍സിയിലെ എഡ്വേഡ് സ്നോഡന് അഭയം നല്‍കിയ തങ്ങള്‍ക്ക് ബശ്ശാറിന്‍െറ കാര്യത്തില്‍ അതത്ര പ്രയാസമുള്ള കാര്യമല്ല. സംഘര്‍ഷത്തിന് ജനാധിപത്യപരമായ പരിഹാരമാണ് ആവശ്യം. അതുണ്ടായാല്‍ സിറിയന്‍ ജനതക്കും അസദിനും രാജ്യംവിടേണ്ട സാഹചര്യമുണ്ടാകില്ല. സ്വന്തം ജനതയെ ഉന്മൂലനം ചെയ്യാന്‍ അസദ് ഉദ്ദേശിക്കുന്നില്ളെന്നും പുടിന്‍ പറഞ്ഞു.
അഞ്ചു വര്‍ഷമായി തുടരുന്ന സംഘര്‍ഷത്തില്‍ ഇതുവരെ രണ്ടരലക്ഷത്തിലേറെ പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. സിറിയയില്‍ കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ ബശ്ശാര്‍ സൈന്യത്തിനു പിന്തുണയുമായി റഷ്യയും വ്യോമാക്രമണം നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.