ഐലന്‍ കുര്‍ദിയെയും അഭയാര്‍ഥികളെയും പരിഹസിച്ച് ഷാര്‍ലി എബ്ദോ
text_fieldsപാരിസ്: ലോകത്തിന്‍െറ നൊമ്പരമായി മാറിയ അഭയാര്‍ഥിബാലന്‍ ഐലന്‍ കുര്‍ദിയെ പരിഹസിച്ച് ഫ്രഞ്ച് ആക്ഷേപഹാസ്യ മാസികയായ ഷാര്‍ലി എബ്ദോയുടെ കാര്‍ട്ടൂണ്‍. പ്രവാചകനെ നിന്ദിക്കുന്ന കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിന് ഭീകരാക്രമണം നടന്ന് ഒരു വര്‍ഷം തികയുന്ന വേളയിലാണ് വിവാദകാര്‍ട്ടൂണുമായി ഷാര്‍ലി എബ്ദോ വീണ്ടും രംഗത്തെത്തിയത്.
ഐലന്‍ കുര്‍ദി ജീവിച്ചിരുന്നെങ്കില്‍ ലൈംഗികാതിക്രമം നടത്തുന്ന കുടിയേറ്റക്കാരനായി മാറുമെന്നാണ് കാര്‍ട്ടൂണിലെ പ്രതിപാദ്യം. സിറിയന്‍ അഭയാര്‍ഥികളെ ലൈംഗിക അതിക്രമം നടത്തുന്നവരായാണ് കാര്‍ട്ടൂണ്‍ ചിത്രീകരിച്ചിരിക്കുന്നത്. വിദ്വേഷം പ്രചരിപ്പിക്കുന്നതാണെന്നുകാണിച്ച് കര്‍ട്ടൂണിനെതിരെ സാമൂഹികമാധ്യമങ്ങളില്‍ പരക്കെ വിമര്‍ശമുയര്‍ന്നു. കാര്‍ട്ടൂണ്‍ അരോചകവും വിദ്വേഷം നിറഞ്ഞതുമാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ കുറ്റപ്പെടുത്തി. ജര്‍മനിയിലെ കൊളോണില്‍ പുതുവര്‍ഷാഘോഷത്തോടനുബന്ധിച്ചുണ്ടായ അതിക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് മാസിക കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.