അഭയാര്‍ഥികള്‍ക്ക് സ്വാഗതമോതി മാര്‍പാപ്പ
text_fieldsവത്തിക്കാന്‍ സിറ്റി: റോമിലത്തെിയ അഭയാര്‍ഥികളായ പ്രാര്‍ഥനാസംഘത്തിന് സ്വാഗതമോതി ഫ്രാന്‍സിസ് മാര്‍പാപ്പ. സെന്‍റ് പീറ്റേഴ്സ് ചര്‍ച്ചില്‍ വാരാദ്യ പ്രാര്‍ഥനാ സമ്മേളനത്തില്‍ ഒരുമിച്ചുകൂടിയ 5000 അഭയാര്‍ഥികള്‍ക്കാണ് മാര്‍പാപ്പ സ്വാഗതം പറഞ്ഞത്. ‘നിങ്ങളുടെ സാന്നിധ്യം ദൈവത്തിങ്കല്‍നിന്നുള്ള പ്രതീക്ഷയായാണ് ഞാന്‍ കരുതുന്നത്. പ്രയാസമേറിയതും ദൈന്യത നിറഞ്ഞതുമായ നിരവധി കഥകളുമായാണ് ഓരോരുത്തരും എത്തിയതെന്നറിയാം. എങ്കിലും സാംസ്കാരികമായ മൂല്യങ്ങളും അതോടൊപ്പമുണ്ടാകും. അത് നിലനിര്‍ത്തുക’ -മാര്‍പാപ്പ പറഞ്ഞു. കത്തോലിക്കാ സഭയുടെ ജൂബിലി ആഘോഷത്തിന്‍െറ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. എന്നാല്‍, ഇത് അഭയാര്‍ഥികളുടെ ആഘോഷമെന്നാണ് പാപ്പ വിശേഷിപ്പിച്ചത്.
രണ്ടാം ലോകയുദ്ധം മുതല്‍ തുടങ്ങിയ അഭയാര്‍ഥിപ്രവാഹത്തെ സ്വാഗതം ചെയ്യാന്‍ അദ്ദേഹം യൂറോപ്യന്‍ രാജ്യങ്ങളോട് വീണ്ടും അഭ്യര്‍ഥിച്ചു. ജകാര്‍ത്തയിലും ബുര്‍കിനഫാസോയിലും ഭീകരരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കാനും മാര്‍പാപ്പ ആഹ്വാനം ചെയ്തു. പ്രാര്‍ഥനക്കുശേഷം അഭയാര്‍ഥികള്‍ വിശുദ്ധ കവാടത്തിലൂടെ ദൈവകൃപയുടെ പുതുവര്‍ഷത്തിന് സമര്‍പ്പിച്ച ബസലിക്കയിലേക്ക് പ്രവേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.