2025ല്‍ മത്സ്യസമ്പത്തിന്‍െറ മൂന്നിലൊന്ന് പ്ലാസ്റ്റിക്കുകള്‍ കടലിലുണ്ടാകും
text_fieldsദാവോസ്: കടലിലേക്ക് അനുനിമിഷം ഒരു ട്രക്ക് പ്ളാസ്റ്റിക് മാലിന്യം തള്ളുന്നതായി റിപ്പോര്‍ട്ട്. സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന 46ാമത് ലോക സാമ്പത്തിക ഉച്ചകോടിയില്‍ എലന്‍ മക്ആര്‍തര്‍ ഫൗണ്ടേഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന വിവരമുള്ളത്. ഇങ്ങനെപോയാല്‍ 2050 ആവുമ്പോഴേക്കും കടലില്‍ മത്സ്യത്തെക്കാള്‍ കൂടുതല്‍ പ്ളാസ്റ്റിക് ആയിരിക്കുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. 1964നും 2014നുമിടയില്‍ പ്ളാസ്റ്റിക് ഉല്‍പാദനം 20 മടങ്ങ് വര്‍ധിച്ചു. 311 മില്യണ്‍ ടണ്‍ പ്ളാസ്റ്റിക് ഇപ്പോള്‍ ഭൂമുഖത്തുണ്ട്. അടുത്ത 20 വര്‍ഷങ്ങളില്‍ ഇരട്ടിയായേക്കാവുന്ന മാലിന്യം 2050ഓടെ നാലു മടങ്ങായി വര്‍ധിച്ച് 1124 മില്യണ്‍ ടണ്ണിലത്തെും.
നിലവില്‍ പ്രതിവര്‍ഷം ഉല്‍പാദിപ്പിക്കുന്ന 78 മില്യണ്‍ ടണ്‍ പ്ളാസ്റ്റിക്കുകളുടെ 28 ശതമാനം മാത്രമാണ് പുനരുല്‍പാദനത്തിനും ഊര്‍ജോല്‍പാദനത്തിനുമായി ഉപയോഗിക്കുന്നത്. 40 ശതമാനം ഭൂമിയില്‍ തന്നെ നിക്ഷേപിക്കുന്നു. ബാക്കി 32 ശതമാനവും കടലിലേക്ക് തള്ളുകയാണ്. മാലിന്യം കടലില്‍ തള്ളുന്നതിനെതിരെ കര്‍ശന നടപടികള്‍ ഉടന്‍ സ്വീകരിച്ചില്ളെങ്കില്‍ നിലവിലെ നിരക്കില്‍നിന്ന് 2030 ഓടെ നിമിഷംപ്രതി രണ്ട് ട്രക്കും 2050ല്‍ നാലു ട്രക്കും തള്ളുന്ന അവസ്ഥയുണ്ടാവും.
ഇതനുസരിച്ച് 2025ല്‍ മത്സ്യസമ്പത്തിന്‍െറ മൂന്നിലൊന്നിന് തുല്യമായ പ്ളാസ്റ്റിക്കുകള്‍ കടലിലുണ്ടാകും. 2050ല്‍ അത് ആഗോള മത്സ്യസമ്പത്തിനെയും കടത്തിവെട്ടും. കൂടാതെ, കടലില്‍ നിക്ഷേപിക്കപ്പെടുന്ന പ്ളാസ്റ്റിക്കുകളില്‍ നിന്നുണ്ടാകുന്ന മാരകമായ രാസപദാര്‍ഥങ്ങള്‍ മത്സ്യങ്ങളുടെയും ആമകള്‍, നീര്‍നായകള്‍ തുടങ്ങിയവയുടെയും വംശനാശത്തിനും കാരണമായേക്കും. അത് മനുഷ്യന്‍െറ ഭക്ഷ്യശൃംഖലയത്തെന്നെ ബാധിച്ചേക്കാമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.