പാരിസ് ആക്രമണം: അടിയന്തരാവസ്ഥ മൗലികാവകാശ ലംഘനമെന്ന് യു.എന്‍
text_fields
പാരിസ്: ഭീകരാക്രമണത്തെ തുടര്‍ന്ന് പാരിസില്‍ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ ജനജീവിതം ദുസ്സഹമാക്കുന്നതായി യു.എന്‍.
മൗലികാവകാശങ്ങള്‍ക്കു നേരെയുള്ള കടന്നുകയറ്റമാണ് അതെന്നും യു.എന്‍ കുറ്റപ്പെടുത്തി. അടിയന്തരാവസ്ഥ മൂന്നുമാസത്തേക്ക് നീട്ടുന്നതിനെതിരെ മനുഷ്യാവകാശ സംഘടനകള്‍ രംഗത്തുവന്നിരുന്നു. അടിയന്തരാവസ്ഥ നിലവില്‍വന്നതോടെ സംശയം തോന്നുന്ന ആരെയും പൊലീസിന് കസ്റ്റഡിയിലെടുക്കാം. പിന്നീടവരെ വീട്ടുതടങ്കലിലും വെക്കാം. പൊതുജനത്തിന്‍െറ സ്വകാര്യതക്കു നേരെയുള്ള കടന്നുകയറ്റമാണിത്. വാറന്‍റ് കൈവശംവെക്കാതെ വേട്ടക്കിറങ്ങാനും തീവ്രവാദം പ്രചരിപ്പിക്കുന്നുവെന്നാരോപിച്ച് വെബ്സൈറ്റുകള്‍ പൂട്ടിക്കാനും നിയമം പൊലീസിനെ സഹായിക്കുന്നു. രാജ്യത്ത് നിരോധാജ്ഞ പ്രഖ്യാപിച്ചു. ആളുകള്‍ സംഘംചേരുന്നത് തടഞ്ഞു.
ജനങ്ങളുടെ അടിസ്ഥാന അവകാശങ്ങള്‍പോലും തടഞ്ഞു. അടിയന്തരാവസ്ഥ നീക്കാന്‍ ഫ്രാന്‍സ് തയാറാവണമെന്നും യു.എന്‍ ആവശ്യപ്പെട്ടു.
ഫെബ്രുവരി 26 വരെയാണ് ഫ്രാന്‍സ് സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. നവംബര്‍ 13ലെ ഭീകരാക്രമണത്തില്‍ 130 പേര്‍ കൊല്ലപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.