സ്വീഡന്‍ 80000 അഭയാര്‍ഥികളെ പുറത്താക്കുന്നു
text_fieldsസ്റ്റോക്ഹോം: രാജ്യത്ത് ചേക്കേറിയ 80000ത്തോളം അഭയാര്‍ഥികളെ പുറത്താക്കാന്‍ സ്വീഡന്‍റെ തീരുമാനം. ഈ അഭയാര്‍ഥികള്‍ നല്‍കിയ അപേക്ഷകള്‍ നിരസിച്ചതായും ഇവരെ നാടുകടത്തുന്നതിനുള്ള നിര്‍ദേശം പൊലീസിനും ബന്ധപ്പെട്ട അധികൃതര്‍ക്കും നല്‍കിയതായും സ്വീഡൻ ആഭ്യന്തരമന്ത്രി ആന്‍ഡേഴ്സ് യെമാന്‍ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം രാജ്യത്ത് 16,3000 അഭയാര്‍ഥികള്‍ എത്തിയിരുന്നു. ഇതുവരെയായി 45ശതമാനം അപേക്ഷകള്‍ തള്ളിക്കഴിഞ്ഞു. ഇത്രയും അഭയാര്‍ഥികളെ ഉള്‍കൊള്ളാന്‍ ആവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വീഡിഷ് ഭരണകൂടം അഭയാര്‍ഥികള്‍ക്കു നേരെ കടുത്ത നീക്കത്തിന് മുതിരുന്നത്. ഈ വര്‍ഷം ജനുവരിയില്‍ സ്വീഡന്‍ നടപ്പിലാക്കിയ നിയന്ത്രണങ്ങള്‍ മൂലം അഭയാര്‍ഥികളുടെ വരവ് വന്‍തോതില്‍ കുറഞ്ഞിരുന്നു.
യുദ്ധം തകര്‍ത്ത സിറിയ, ഇറാഖ്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ മരണം പതിയിരിക്കുന്ന കടലിടിക്കിലുടെയാണ് അഭയംതേടി ഗ്രീസിന്‍റെയും സ്വീഡന്‍റെയും അതിര്‍ത്തികളിലെത്തുന്നത്. യു.എന്നിന്‍റെ കണക്കനുസരിച്ച് 46000ത്തിലേറെ പേരാണ് കഴിഞ്ഞവര്‍ഷം ഗ്രീസില്‍ എത്തിയത്. ഇതില്‍ 170പേര്‍ക്ക് കടല്‍ യാത്രക്കിടെ ജീവന്‍ നഷ്ടപ്പെട്ടു എന്നും റിപ്പോർട്ടുണ്ട്.
യുദ്ധഭൂമികളില്‍നിന്ന് ഓടിയത്തെുന്നവരുടെ വശമുള്ള വിലപിടിച്ചതെല്ലാം അഭയം നല്‍കുന്നുവെന്ന പേരില്‍ ‘കൊള്ളയടിക്കാന്‍’ അനുവദിച്ച് ഡെന്‍മാര്‍ക്ക് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുതിയ നിയമം നടപ്പിലാക്കിയിരുന്നു. രേഖകള്‍ ശരിയാക്കാനായി ഹാജരാകുന്ന സമയത്ത് ഇവര്‍ക്കൊപ്പമുള്ള വിലപിടിച്ച വസ്തുക്കള്‍ കണ്ടുകെട്ടാന്‍ വ്യവസ്ഥ ചെയ്യന്ന നിയമം ചൊവ്വാഴ്ചയാണ് സ്വീഡിഷ് പാര്‍ലമെന്‍റ് അംഗീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.