യുദ്ധം കഴിഞ്ഞാല്‍ അഭയാര്‍ഥികള്‍ മടങ്ങിപ്പോകണമെന്ന് മെര്‍കല്‍
text_fieldsബര്‍ലിന്‍: സിറിയയിലും ഇറാഖിലും ആഭ്യന്തരയുദ്ധം അവസാനിച്ചാല്‍ ഉടന്‍ അഭയാര്‍ഥികള്‍ ജര്‍മനിയില്‍നിന്ന് മടങ്ങിപ്പോകണമെന്ന് ചാന്‍സലര്‍ അംഗലാ മെര്‍കല്‍ ആവശ്യപ്പെട്ടു. 11 ലക്ഷം അഭയാര്‍ഥികളാണ് 2015ല്‍ ജര്‍മനിയിലത്തെിയത്. കൂടുതല്‍ പേര്‍ക്കും താല്‍ക്കാലിക അഭയമാണ് ജര്‍മനി നല്‍കിയത്. തൊണ്ണൂറുകളില്‍ യുദ്ധകാലത്ത് യൂഗോസ്ളാവിയയില്‍നിന്ന് ജര്‍മനിയില്‍ അഭയം തേടിയവര്‍ മടങ്ങിപ്പോയ കാര്യവും അവര്‍ സൂചിപ്പിച്ചു.
യൂറോപ്യന്‍ രാജ്യങ്ങള്‍ കൂടുതല്‍ അഭയാര്‍ഥികളെ സ്വീകരിക്കാന്‍ തയാറാവണമെന്നും മെര്‍കല്‍ ആവശ്യപ്പെട്ടു. അഭയാര്‍ഥികളോട് ഉദാരനയം സ്വീകരിച്ചതിന്‍െറ പേരില്‍ മെര്‍കല്‍ ഏറെ പഴികേട്ടിരുന്നു. കൊളോണില്‍ പുതുവര്‍ഷാഘോഷ പരിപാടിക്കിടെ സ്ത്രീകള്‍ക്കു നേരെയുണ്ടായ കൈയേറ്റം പാര്‍ട്ടിക്കുള്ളിലും അവരെ ഒറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.