ഹാരിപോട്ടര്‍ പരമ്പരക്ക് നാടകാവിഷ്കാരം:
text_fieldsലണ്ടന്‍: സമകാല ബാലസാഹിത്യ മേഖലയില്‍ ഏറ്റവും സ്വാധീനം ഉളവാക്കിയ ഹാരിപോട്ടര്‍ നോവല്‍ പരമ്പരയുടെ പ്രഥമ നാടകാവിഷ്കാരം ജൂലൈയില്‍ അരങ്ങേറും. ലണ്ടനിലെ പാലസ് തിയറ്ററിലാണ് പരമ്പരയിലെ ‘ഹാരിപോട്ടര്‍ ആന്‍ഡ് ദ കഴ്സ്ഡ് ചൈല്‍ഡ്’ എന്ന ഭാഗമാണ് നാടകമായി അവതരിപ്പിക്കുക. ജെ.കെ. റൗളിങ്ങിന്‍െറ കഥയില്‍ സംവിധായകന്‍ ജാക് നോണ്‍ ഭേദഗതിവരുത്തി അവതരിപ്പിക്കുന്ന നാടകത്തില്‍ ജാമി പാര്‍കര്‍ നായക വേഷമണിയും. പാര്‍കറുടെ അഭിനയപാടവം അനുപമമാണെന്ന് റിഹേഴ്സല്‍ വീക്ഷിക്കാനത്തെിയ റൗളിങ് വിലയിരുത്തി. ഹാരിയുടെ റോള്‍ പാര്‍കര്‍ തന്മയത്വത്തോടെ അവതരിപ്പിച്ചുകണ്ടതില്‍ ഏറെ സംതൃപ്തി ഉണ്ടെന്നും റൗളിങ് അറിയിച്ചു. വില്‍പനയില്‍ റെക്കോഡ് സൃഷ്ടിച്ചെങ്കിലും മന്ത്രവാദത്തിന് അമിത പ്രാധാന്യം നല്‍കുന്നതിനാല്‍ ഹാരിപോട്ടര്‍ പരമ്പരക്കെതിരെ കടുത്ത വിമര്‍ശവുമായി കത്തോലിക്കാ സഭ പ്രചാരണം നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.