സന്താനങ്ങളില്ലാത്ത സ്ത്രീകള്‍ പരിപൂര്‍ണരല്ലെന്ന് ഉര്‍ദുഗാന്‍
text_fields
അങ്കാറ: ഓരോ തുര്‍ക്കി സ്ത്രീയും മൂന്നു മക്കളെയെങ്കിലും പ്രസവിക്കണമെന്നും സന്താനങ്ങളില്ലാത്ത സ്ത്രീകള്‍ പരിപൂര്‍ണരാവില്ളെന്നും പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. മാതൃത്വം നിരാകരിക്കുന്നത് മാനവികത ഉപേക്ഷിക്കലാണെന്നും അദ്ദേഹം പറഞ്ഞു. തുര്‍ക്കി വുമണ്‍സ് ആന്‍ഡ് ഡെമോക്രസി അസോസിയേഷന്‍െറ പുതിയ കെട്ടിടത്തിന്‍െറ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തുര്‍ക്കി ജനസംഖ്യ വര്‍ധിപ്പിക്കുന്നതിന് സ്ത്രീകളെ പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന പ്രസിഡന്‍റിന്‍െറ പ്രസ്താവനകളില്‍ അവസാനത്തെതാണിത്.
സ്ത്രീകള്‍ തൊഴില്‍ രംഗത്തേക്ക് കടന്നു വരുന്നതിന് ഞാന്‍ എതിരല്ല. എന്നാല്‍ ഇത് സന്താനങ്ങളുണ്ടാവുന്നതിന് തടസമാകാന്‍ പാടില്ല. ഇതിനായി തുര്‍ക്കി ജോലി ചെയ്യുന്ന അമ്മമാരെ സഹായിക്കാന്‍ പ്രധാന തിരുമാനങ്ങളെടുത്തിട്ടുണ്ട്. തൊഴിലെടുക്കുന്നതിനാല്‍ അമ്മയാവാനില്ളെന്ന് പറയുന്ന സ്ത്രീകള്‍ അവരുടെ സത്രീത്വത്തെ തന്നെയാണ് നിരാകരിക്കുന്നത് -അദ്ദേഹം പറഞ്ഞു. തുര്‍ക്കി മഹത്തായ ലക്ഷ്യങ്ങളുള്ള രാജ്യമാണെന്നും അതിനാല്‍ ശക്തമായ കുടുംബമാണ് ശക്തമായ രാജ്യത്തെ സൃഷ്ടിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.