നോര്‍വേയില്‍ പെട്രോള്‍ ഡീസല്‍ കാറുകള്‍ നിരോധിക്കുന്നു
text_fieldsഓസ്ലോ: ലോകത്തെ ആദ്യ പ്രകൃതി സൗഹൃദ രാജ്യമാകാനുള്ള പ്രവര്‍ത്തനങ്ങളുടെ ആദ്യ പടിയായി പെട്രോള്‍-ഡീസല്‍ കാറുകളും നിരോധിക്കാനൊരുങ്ങുകയാണ് നോര്‍വെ സര്‍ക്കാര്‍. പ്രതിപക്ഷ -സര്‍ക്കാര്‍ പ്രതിനിധികള്‍ ഒന്നിച്ചടെുത്ത തീരുമാനമാണിത്. 10 വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ 100 % കാറുകളും ഹരിതോര്‍ജത്തില്‍ ഓടിത്തുടങ്ങുമെന്നാണ് പല റിപ്പോര്‍ട്ടുകളിലെയും കണക്കുകള്‍ സൂചിപ്പിക്കുന്നത്.
നടപടി വിജയമാണെങ്കില്‍ ഫോസില്‍ ഇന്ധനങ്ങളില്‍ ( കല്‍ക്കരി, ഗ്യാസ്,) ഓടുന്ന മറ്റു വാഹനങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്താന്‍ അധികൃതര്‍ ആലോചിക്കുന്നുണ്ട്. കമ്പനി സി.ഇ.ഒ ഇലോണ്‍ മുസ്ക്ക് നേര്‍വെയുടെ നടപടിയെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. നിലവില്‍ ലോകരാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന നടക്കുന്ന രാജ്യവും നോര്‍വെയാണ്. 24 % പുതിയ വാഹനങ്ങളും ഇലക്ട്രിക് ചാര്‍ജിലാണ് നിരത്തിലത്തെുന്നത്. ആഗോള ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ടെസ്ലക്ക് കൂടുതല്‍ വിപണിയുള്ള രാജ്യങ്ങളിലൊന്നാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.