സ്കോട്ട്ലന്‍ഡ് പൊലീസ് ഹിജാബും യൂനിഫോമിന് പരിഗണിക്കുന്നു
text_fieldsലണ്ടന്‍: കൂടുതല്‍ മുസ്ലിം സ്ത്രീകളെ സേനയിലേക്ക് ആകര്‍ഷിക്കുന്നതിന് ഹിജാബ് യൂനിഫോമായി പരിഗണിക്കാന്‍ സ്കോട്ട്ലന്‍ഡ് പൊലീസ് ആലോചിക്കുന്നു. സേനയില്‍ കറുത്തവര്‍ഗക്കാരുടെയും ഏഷ്യന്‍ വംശജരുടെയും എണ്ണം വളരെ കുറഞ്ഞ സാഹചര്യത്തിലാണ് പുതിയ പരിഷ്കാരങ്ങള്‍ക്ക് ബ്രിട്ടനിലെ ഏറ്റവും വലിയ പൊലീസ് സേന ഒരുങ്ങുന്നത്.
ഇപ്പോള്‍തന്നെ വ്യത്യസ്ത ഡിസൈനുകളിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതിന് സേനയില്‍ അനുമതിയുണ്ട്. ഹിജാബ് ധരിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് പ്രത്യേക അനുവാദം വാങ്ങി ധരിക്കാവുന്നതാണ്. എന്നാല്‍, നിയമപരമായി ഇത് അനുവദിക്കുന്നതോടെ അനുവാദം ആവശ്യമുണ്ടാവില്ല. വ്യത്യസ്ത സമുദായങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സേനയെന്ന നിലയില്‍ എല്ലാ വിഭാഗത്തില്‍പെട്ടവരെയും ഉള്‍പ്പെടുത്തുന്നതിനാണ് യൂനിഫോമിലടക്കമുള്ള അനാവശ്യമായ തടസ്സങ്ങള്‍ നീക്കുന്നതെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. ഇതിനായി ഹിജാബ് യൂനിഫോം തയാറാക്കുന്നത് ആരംഭിച്ചിട്ടുണ്ടെന്നും ഇവര്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.