പീഡനക്കേസില്‍ ലഘുശിക്ഷ: ജഡ്ജിയെ തിരിച്ചുവിളിക്കണമെന്നാവശ്യം
text_fieldsന്യൂയോര്‍ക്: ലൈംഗിക പീഡന ശിക്ഷാ കേസിലെ പ്രതിക്ക് നിസ്സാരശിക്ഷ വിധിച്ച സുപ്രീംകോടതി ജഡ്ജി ആരോണ്‍ പേഴ്സ്കിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് യു.എസില്‍ പ്രചാരണം ശക്തമാവുന്നു. 2015 മാര്‍ച്ചില്‍ അര്‍ധബോധാവസ്ഥയിലായ 22കാരിയെ ലൈംഗികമായി പീഡിപ്പിച്ച നീന്തല്‍താരമായ ബ്രോക് ടേണര്‍ക്ക് 14 വര്‍ഷത്തെ തടവുശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍െറ വാദം. എന്നാല്‍, ആറുമാസത്തെ തടവും മൂന്നുവര്‍ഷത്തെ നല്ല നടപ്പുമാണ് ജഡ്ജി ആരോണ്‍ പേഴ്സ്കി ഈ മാസം രണ്ടിന് പ്രതിക്കെതിരെ വിധിച്ചത്. ഗുരുതരമായ കുറ്റത്തിന് തീരെ നിസ്സാരമായ ശിക്ഷ പ്രഖ്യാപിച്ച വിധി വ്യാപകമായ പ്രതിഷേധത്തിനിടയാക്കി.
ശിക്ഷ വിധിച്ച് ഒരാഴ്ച പിന്നിടവെയാണ് ജൂണ്‍ ഏഴിന് സുപ്രീംകോടതി ജഡ്ജിയായി ആരോണ്‍ പേഴ്സ്കി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. ഇദ്ദേഹത്തെ ജൂറിയില്‍നിന്ന് പിന്‍വലിക്കണമെന്നാണ് പ്രചാരണക്കാര്‍ ആവശ്യപ്പെടുന്നത്. മാധ്യമ ഉപദേഷ്ടാവ് ജോ ട്രിപ്പ, പ്രചാരണ തന്ത്രജ്ഞന്‍ ജോണ്‍ ഷാള്‍മാന്‍, തെരഞ്ഞെടുപ്പ് നിരീക്ഷകനായ പോള്‍ മസ്ലിന്‍ എന്നിവര്‍ വെള്ളിയാഴ്ച പ്രചാരണത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തിറങ്ങി. ഇതോടെ, വിഷയം കൂടുതല്‍ ശ്രദ്ധ നേടിയിരിക്കുകയാണ്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ സ്ത്രീകളെതന്നെ ഉത്തരവാദികളായി കാണുന്നവരാണ് രാജ്യത്തെ ന്യായാധിപന്മാരുമെന്നതിന് തെളിവാണ് ശിക്ഷയെന്ന് സ്ത്രീസംഘടനകളുള്‍പ്പെടെ ചൂണ്ടിക്കാട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.