കലാപം രണ്ടരലക്ഷം കുട്ടികളെ അനാഥരാക്കിയെന്ന് യു.എന്‍
text_fieldsബമാകോ: നാലുവര്‍ഷമായി തുടരുന്ന കലാപം രണ്ടരലക്ഷത്തോളം കുട്ടികളെ അനാഥരാക്കിയെന്ന് യു.എന്‍. സര്‍ക്കാര്‍ സൈന്യവും വിമതരും അല്‍ഖാഇദയും തമ്മിലാണിവിടെ പോരാട്ടം. കഴിഞ്ഞ നാലുവര്‍ഷം കൊണ്ടാണ് അനാഥക്കുഞ്ഞുങ്ങളുടെ എണ്ണം കുതിച്ചുയര്‍ന്നത്. മാലി-മൗറിത്താനിയ അതിര്‍ത്തിയിലെ അഭയാര്‍ഥി ക്യാമ്പിലാണ് ഇവരില്‍ മിക്കവരും കഴിയുന്നത്.
അഭയാര്‍ഥികള്‍ക്കിടയില്‍ കൂടുതല്‍ അക്രമങ്ങള്‍ക്കിരയാവുന്നത് അനാഥബാല്യങ്ങളാണെന്ന് സന്നദ്ധസംഘങ്ങള്‍ പറയുന്നു. പിതാവ് നഷ്ടപ്പെട്ട കുട്ടികള്‍ അമ്മമാരുടെ തണലിലാണ് കഴിയുന്നത്. ഇത്തരം കുട്ടികള്‍ക്ക് കൂടുതല്‍ കരുതല്‍ ആവശ്യമാണെന്നും സന്നദ്ധസംഘങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഭക്ഷണവും വെള്ളവുമില്ലാതെ അഭയാര്‍ഥി ക്യാമ്പിലെ സ്ഥിതി ദയനീയമാണ്. അനാഥക്കുട്ടികളെ ഏറ്റെടുക്കാന്‍ ആരും തയാറാവുന്നുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.