വെനിസ്വേല: ഹിതപരിശോധന ഈ വര്‍ഷം ഉണ്ടാകില്ല –മദൂറോ
text_fieldsകറാക്കസ്: വെനിസ്വേലയില്‍ പ്രസിഡന്‍റിനെ തിരിച്ചുവിളിക്കാനുള്ള ഹിതപരിശോധന ഉടന്‍ നടത്തണമെന്ന പ്രതിപക്ഷ ആവശ്യം ശക്തിപ്പെട്ടിരിക്കെ ഈ വര്‍ഷം ഹിതപരിശോധന ഉണ്ടാകില്ളെന്ന നിലപാടുമായി പ്രസിഡന്‍റ് നികളസ് മദൂറോ.
ഹിതപരിശോധനാ നടപടികള്‍ക്ക് ഈ വര്‍ഷം ഇനി സമയമില്ളെന്ന് കറാക്കസില്‍ നടന്ന റാലിയില്‍ സംസാരിക്കവേ മദൂറോ വ്യക്തമാക്കി. 2013ലാണ് അദ്ദേഹം പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത്. ആറുവര്‍ഷമാണ് കാലാവധി.
കഴിഞ്ഞ മേയ് രണ്ടിനാണ് പ്രതിപക്ഷം ഹിതപരിശോധന ആവശ്യപ്പെട്ട് ഭീമഹരജി സമര്‍പ്പിച്ചത്.
എന്നാല്‍, ഈ ഹരജിയിലെ ആറുലക്ഷത്തോളം വോട്ടര്‍മാരുടെ ഒപ്പുകള്‍ കഴിഞ്ഞ വെള്ളിയാഴ്ച ദേശീയ ഇലക്ടറല്‍ കൗണ്‍സില്‍ അസാധുവാണെന്ന് പ്രഖ്യാപിച്ചിരുന്നു. ഇത് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചു. ഇലക്ടറല്‍ കൗണ്‍സില്‍ സര്‍ക്കാറിനോട് ചേര്‍ന്ന് പക്ഷപാത നിലപാടാണ് സ്വീകരിച്ചതെന്ന് പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചു.
പ്രതിപക്ഷ നേതാക്കളുടെ ഒപ്പുകള്‍പോലും അസാധുവാക്കിയതിലൂടെ ഇലക്ടറല്‍ കൗണ്‍സില്‍ കാണിച്ച ക്രമക്കേട് വ്യക്തമായിരിക്കുകയാണെന്ന് അവര്‍ പറഞ്ഞു. മുന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഹെന്‍റിക് കാപ്റിന്‍സ് ഇലക്ടറല്‍ കൗണ്‍സില്‍ നിലപാടിനെതിരെ ശക്തമായി രംഗത്തുവന്നു. 1.85 ദശലക്ഷം വോട്ടര്‍മാരാണ് പ്രസിഡന്‍റിനെ തിരിച്ചുവിളിക്കണമെന്ന നിവേദനത്തില്‍ ഒപ്പുവെച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.