കാമറണ്‍ ജിബ്രാള്‍ട്ടറില്‍; മുറുമുറുപ്പുമായി സ്പെയിന്‍
text_fieldsമഡ്രിഡ്: ബ്രിട്ടന്‍ ഇ.യു അംഗത്വം നിലനിര്‍ത്തണമോ ഉപേക്ഷിക്കണമോ എന്ന കാര്യം തീരുമാനിക്കാന്‍ അടുത്തയാഴ്ച നടക്കുന്ന ഹിതപരിശോധനയുടെ പ്രചാരണാര്‍ഥം ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ ജിബ്രാള്‍ട്ടറില്‍ പര്യടനം ആരംഭിച്ചു. അതേസമയം, കാമറണിന്‍െറ പര്യടനത്തില്‍ സ്പെയിന്‍ നീരസം രേഖപ്പെടുത്തി. ദക്ഷിണ സ്പെയിനുമായി അതിര്‍ത്തി പങ്കിടുന്ന ജിബ്രാള്‍ട്ടര്‍ 1713ലാണ് ബ്രിട്ടനോട് കൂട്ടിച്ചേര്‍ക്കപ്പെട്ടത്. ഈ പ്രദേശം വിട്ടുകിട്ടണമെന്ന് വര്‍ഷങ്ങളായി വാദിച്ചുവരുകയാണ് സ്പാനിഷ് ഭരണകൂടം.
‘ഹിതപരിശോധനാ പ്രചാരണം ബ്രിട്ടനകത്തുതന്നെ നടത്തിയാല്‍ മതിയെന്നിരിക്കെ അങ്ങേര്‍ എന്തിന് ജിബ്രാള്‍ട്ടറില്‍ ചുറ്റിയടിക്കണം’ എന്നായിരുന്നു സ്പാനിഷ് ആക്റ്റിങ് പ്രധാനമന്ത്രി മരിയാനോ റജോയ് കാമറണിന്‍െറ സന്ദര്‍ശനത്തോട് പ്രതികരിച്ചത്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍നിന്ന് പിന്മാറുന്നതും തുടരുന്നതും തന്‍െറ രാജ്യത്തെ ബാധിക്കുന്ന പ്രശ്നമല്ല. ജിബ്രാള്‍ട്ടര്‍ സ്പെയിന്‍കാരുടേതുതന്നെ എന്ന യാഥാര്‍ഥ്യത്തില്‍ മാറ്റമില്ല. മാറ്റാനുള്ള ശ്രമങ്ങളാണ് ഞങ്ങളുടെ പ്രശ്നം -റജോയ് കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.