ബ്രിട്ടൻ എത്രയും വേഗം പുറത്തു പോകണമെന്ന് യൂറോപ്യൻ യൂണിയൻ
text_fieldsലണ്ടൻ: യൂറോപ്യൻ യൂണിയനിൽ നിന്നും പുറത്തു പോകാൻ ഹിതപരിശോധനയിലൂടെ തീരുമാനമെടുത്ത സ്ഥിതിക്ക് ബ്രിട്ടൻ എത്രയും വേഗം പുറത്തു പോകണമെന്ന് ഇ.യു നേതാക്കൾ. ഇ.യു തലവൻ ജീൻ ക്ലോഡ് ജംഗർ, യൂറോപ്യൻ പാർലമെൻറ് പ്രസിഡൻറ് മാർട്ടിൻ സ്കൾസ്, യൂറോപ്യൻ കൗൺസിൽ പ്രസിഡൻറ് ഡൊണാൾഡ് ടസ്ക്, ഡച്ച് പ്രസിഡൻറ് മാർക് റൂട്ടി തുടങ്ങിയവരാണ് പ്രസ്താവനയിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. ബ്രിട്ടൻ ഇ.യു വിട്ടതിൽ ദുഖമുണ്ടെങ്കിലും ബ്രിട്ടീഷുകാരുെട തീരുമാനം മാനിക്കുകയാണെന്നും ബ്രിട്ടനുമായി നിബന്ധനക്ക് വിധേയമായി ചർച നടത്താൻ തയ്യാറാണെന്നും അവർ പറഞ്ഞു.
അതേസമയം ബ്രിട്ടെൻറ പിൻമാറ്റം ഒാഹരി വിപണികളിലും പ്രതിഫലിച്ചിട്ടുണ്ട്. ആഗോള ഒാഹരി വിപണി താഴോട്ട് പോവുകയും പൗണ്ടിെൻറ മൂല്യം ഇടിയുകയും ചെയ്തു. ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍ തുടരണോ എന്നതു സംബന്ധിച്ച് പ്രാദേശിക സമയം രാവിലെ ഏഴിന് പോളിങ് ആരംഭിക്കുകയും 10ന് അവസാനിക്കുകയും െചയ്തു. രാജ്യത്തെ 52% വോട്ടർമാർ യൂറോപ്യൻ യൂണിയനിൽ നിന്ന് വേർപെടണമെന്നുള്ള തീരുമാനത്തെ അനുകൂലിച്ചപ്പോൾ 48% വോട്ടർമാർ യൂണിയനിൽ തുടരാൻ വോട്ട് രേഖപ്പെടുത്തി. 1,269,501 വോട്ടിെൻറ ഭൂരിപക്ഷത്തിനാണ് ബ്രിട്ടീഷ് ജനത ചരിത്രപരമായ ഈ തീരുമാനമെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.