സ്പെയിനില്‍ വീണ്ടും വോട്ടെടുപ്പ്
text_fieldsമഡ്രിഡ്: ആറു മാസത്തിനിടെ രണ്ടാമത്തെ പൊതുതെരഞ്ഞെടുപ്പിനായി സ്പെയിന്‍ ജനത പോളിങ് ബൂത്തിലത്തെി. ബ്രെക്സിറ്റിനുശേഷം ലോകം ഉറ്റുനോക്കുന്ന പൊതുതെരഞ്ഞെടുപ്പാണിത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ രാജ്യത്ത് തൊഴിലില്ലായ്മക്ക് ഉത്തരം കാണണമെന്ന ആവശ്യവുമായാണ് യുവാക്കള്‍ ബൂത്തിലത്തെിയത്. കഴിഞ്ഞ ഡിസംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവലഭൂരിപക്ഷം ലഭിക്കാത്തതിനെ തുടര്‍ന്നാണ് രാജ്യത്ത് വീണ്ടും തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. കൂട്ടുകക്ഷി സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിന് രാജ്യത്തെ നാലു പ്രധാന പാര്‍ട്ടികള്‍ക്ക് ധാരണയിലത്തൊനായില്ല. കണ്‍സര്‍വേറ്റിവ് പോപുലര്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സഖ്യകക്ഷി സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള മരിയാനൊ രജോയ്യുടെ ശ്രമവും പരാജയപ്പെട്ടു.
അഴിമതി ആരോപണം പോപുലര്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ തകര്‍ത്തിരുന്നു. രജോയിക്കൊ പോപുലര്‍ പാര്‍ട്ടിക്കോ പിന്തുണ നല്‍കില്ളെന്ന് സോഷ്യലിസ്റ്റുകള്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് രാജ്യത്ത് ഭരണപ്രതിസന്ധി രൂക്ഷമായി.
അതേസമയം ഞായറാഴ്ചത്തെ തെരഞ്ഞെടുപ്പിനും രാജ്യത്തെ ഭരണസ്തംഭനം പരിഹരിക്കാന്‍ കഴിയില്ളെന്നാണ് വിലയിരുത്തല്‍. ആക്റ്റിങ് പ്രധാനമന്ത്രി മരിയാനൊ രജോയിയുടെ പോപുലര്‍ പാര്‍ട്ടി കേവല ഭൂരിപക്ഷം തികക്കാതെ ഒന്നാമതത്തെുമെന്നാണ് കരുതുന്നത്.
സോഷ്യലിസ്റ്റ് പാര്‍ട്ടി രണ്ടാംസ്ഥാനം നിലനിര്‍ത്തും. ഇടതുപാര്‍ട്ടിയായ പോദമോസും സിറ്റിസണ്‍ പാര്‍ട്ടിയും മത്സരത്തിനുണ്ട്. രാജ്യത്ത് ഭരണമാറ്റം വേണമെന്നാണ് സോഷ്യലിസ്റ്റുകളുടെ വാദം. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി രാജ്യം ഭരിച്ചിരുന്ന കക്ഷികളാണ് പോപുലര്‍ പാര്‍ട്ടിയും സോഷ്യലിസ്റ്റുകളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.