സ്വവര്‍ഗരതിക്കാരോട് ചര്‍ച്ച് ക്ഷമചോദിക്കണമെന്ന് പോപ്
text_fieldsറോം: മോശം പെരുമാറ്റത്തിന്‍െറ പേരില്‍ റോമന്‍ കത്തോലിക്ക ചര്‍ച്ച് സ്വവര്‍ഗരതിക്കാരോട് ക്ഷമചോദിക്കണമെന്ന് പോപ് ഫ്രാന്‍സിസ് മാര്‍പാപ്പ. സ്വവര്‍ഗരതിക്കാരുടെ സമൂഹത്തെ അളക്കാന്‍ ചര്‍ച്ചിന് അവകാശമില്ളെന്നും അവരോട് ആദരവ് കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളായ സ്ത്രീകള്‍, ദരിദ്രര്‍, തൊഴിലെടുക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്ന കുട്ടികള്‍ എന്നിവരോടും മാപ്പു ചോദിക്കണമെന്നും മാര്‍പാപ്പ പറഞ്ഞു. സ്വവര്‍ഗരതിക്കാരായ നിരവധി പേര്‍ക്ക് ആശീര്‍വാദമടക്കം നല്‍കിവരുന്ന മാര്‍പാപ്പ ഈ വിഭാഗത്തോട് ഏറെ ഗുണകാംക്ഷാപരമായ സമീപനമാണ് പുലര്‍ത്തുന്നത്. എന്നാല്‍, പോപ്പിന്‍െറ ഈ സമീപനത്തോട് കത്തോലിക്കാ വിഭാഗത്തിലെതന്നെ യാഥാസ്ഥിതികര്‍ക്ക് എതിര്‍പ്പുണ്ട്. റോമന്‍ കത്തോലിക്കാ ചര്‍ച്ചിന്‍െറ സ്വവര്‍ഗരതിക്കാരോടുള്ള നിലപാട് കുറ്റകരമാണെന്ന് 2013ലും പോപ് പറഞ്ഞിരുന്നു. ഒരാള്‍ സ്വവര്‍ഗഭോഗിയും അയാള്‍ ദൈവവിശ്വാസിയും ആണെങ്കില്‍ ദൈവം അയാള്‍ക്ക് നന്മ നല്‍കാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ അങ്ങനെയുള്ളവരെ അളക്കാന്‍ നമ്മള്‍ ആരാണെന്നായിരുന്നു മാര്‍പാപ്പയുടെ അന്നത്തെ പരാമര്‍ശം.
യൂറോപ്യന്‍ യൂനിയനില്‍നിന്ന് വിട്ടുപോവാന്‍ തീരുമാനമെടുത്ത യു.കെക്ക് അതിനെ തുടര്‍ന്നുണ്ടാവുന്ന പ്രശ്നങ്ങളെ തരണംചെയ്യാന്‍ കഴിയുമെന്ന് കരുതുന്നുവെന്നും പോപ് ഞായറാഴ്ച അര്‍മീനിയയില്‍നിന്നുള്ള യാത്രക്കിടെ വിമാനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഒട്ടോമന്‍ തുര്‍ക്കികളുടെ കാലത്ത് അര്‍മീനിയയില്‍ നടത്തിയ കൂട്ടക്കൊലയെ വംശഹത്യയെന്നും അദ്ദേഹം വിശേഷിപ്പിച്ചു. എന്നാല്‍, മാര്‍പാപ്പയുടെ പരാമര്‍ശം ദൗര്‍ഭാഗ്യകരമായിപ്പോയെന്ന് തുര്‍ക്കി ഉപപ്രധാനമന്ത്രി ന്യൂറെറ്റിന്‍ കാനിക്ലി പ്രതികരിച്ചു. കുരിശുയുദ്ധക്കാലത്തെ മാനസികാവസ്ഥ അതിന്‍െറ എല്ലാ പ്രതിഫലനങ്ങളോടെയും കാണാനാവുന്നുവെന്നും അത് പോപ്പില്‍നിന്ന് സംഭവിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, പോപ് കുരിശുയുദ്ധ മന$സ്ഥിതിയില്‍ അല്ല എന്നും അദ്ദേഹം തുര്‍ക്കി ജനതക്കെതിരില്‍ ഒന്നും പറഞ്ഞിട്ടില്ളെന്നും പോപ്പിന്‍െറ വക്താവ് ഫാദര്‍ ഫെഡറികോ ലൊംബാര്‍ഡി പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.