ബ്രെക്സിറ്റ്: ചര്‍ച്ചകള്‍ക്ക് ജോണ്‍ കെറിയെത്തി
text_fieldsലണ്ടന്‍: ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയന്‍ വിടുന്നത് വേഗത്തിലാക്കണമെന്ന് അംഗരാജ്യങ്ങളടക്കം ആവശ്യപ്പെടുന്നതിനിടെ, ബ്രിട്ടന്‍െറ പ്രധാന സഖ്യകക്ഷിയായ അമേരിക്ക ചര്‍ച്ചകളില്‍ ഇടപെടുന്നു. ഇതിനായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി ബ്രസല്‍സിലത്തെി. ബ്രസല്‍സില്‍ ഇ.യു വിദേശകാര്യ-നയ സെക്രട്ടറിയെ അദ്ദേഹം കാണും. തുടര്‍ന്ന് ലണ്ടനില്‍വെച്ച് യു.കെ വിദേശകാര്യ സെക്രട്ടറിയുമായും അദ്ദേഹം ചര്‍ച്ചകള്‍ നടത്തും. ബ്രെക്സിറ്റ് തീരുമാനത്തില്‍ അമേരിക്കക്ക് അതൃപ്തിയുണ്ടെന്ന് പറഞ്ഞ കെറി, വിഷയത്തില്‍ ബ്രിട്ടനും യൂറോപ്യന്‍ യൂനിയനും യുക്തിപൂര്‍വവും ചിന്തോചിതവുമായ തീരുമാനത്തിലത്തൊന്‍ അമേരിക്ക സഹായിക്കുമെന്ന് പറഞ്ഞു. ശരിയായ ദിശയിലൂടെ നീങ്ങുന്നതിന് ബ്രിട്ടനെയും യൂനിയനെയും നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ബ്രെക്സിറ്റ് വിഷയത്തില്‍ അനൗദ്യോഗിക കൂടിയാലോചനകള്‍ക്കില്ളെന്ന് ജര്‍മനി വ്യക്തമാക്കി. ഇ.യു വിടാനുള്ള ശ്രമങ്ങള്‍ ഒൗദ്യോഗികമായി ബ്രിട്ടന്‍ ആരംഭിക്കുന്നതുവരെ കൂടിയാലോചനകള്‍ക്കില്ളെന്നാണ് ജര്‍മന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയത്. ബ്രിട്ടന്‍ ഇ.യു വിടുന്ന പശ്ചാത്തലത്തില്‍ ഭാവി കാര്യങ്ങള്‍ തീരുമാനിക്കുന്നതിനായി ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി തുടങ്ങിയ രാഷ്ട്രത്തലവന്മാര്‍ ബര്‍ലിനില്‍ കൂടിക്കാഴ്ച നടത്തും. ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍കലാണ് കൂടിക്കാഴ്ചക്ക് വേദിയൊരുക്കുന്നത്.
ഇപ്പോള്‍തന്നെ നിരവധി പ്രശ്നങ്ങള്‍ നേരിടുന്ന ഇ.യുവിന്‍െറ സ്ഥിരത സംബന്ധിച്ച ചര്‍ച്ചകളായിരിക്കും ബര്‍ലിനില്‍ നടക്കുക എന്നാണ് കരുതപ്പെടുന്നത്. അഭയാര്‍ഥി പ്രശ്നം, സാമ്പത്തിക മാന്ദ്യം, ഇ.യു വിരുദ്ധത തുടങ്ങിയ പ്രശ്നങ്ങള്‍ ഇപ്പോള്‍തന്നെ ഇ.യു അനുഭവിക്കുന്നുണ്ട്. ഇക്കാര്യങ്ങളുടെ കൂടെ ബ്രിട്ടന്‍െറ വിട്ടുപോകല്‍കൂടി വരുന്നത് പ്രതിസന്ധി രൂക്ഷമാക്കുമെന്നാണ് യൂറോപ്യന്‍ നേതാക്കള്‍ കരുതുന്നത്. അതിനാല്‍, ബ്രിട്ടന്‍ ഇ.യു വിടുന്നത് വേഗത്തിലാക്കണമെന്നാണ് ഇവരുടെ ആവശ്യം.
ബ്രെക്സിറ്റ് വോട്ടിനുശേഷം ബ്രിട്ടനില്‍ വംശീയ അതിക്രമങ്ങള്‍ വര്‍ധിച്ചു
ബ്രെക്സിറ്റ് വോട്ടെടുപ്പിനുശേഷം ബ്രിട്ടനില്‍ വംശീയ അതിക്രമങ്ങള്‍ വര്‍ധിച്ചു. വംശീയ അധിക്ഷേപത്തിന്‍െറയും വിദ്വേഷക്കുറ്റങ്ങളുടെയും നൂറുകണക്കിന് സംഭവങ്ങള്‍ ഇതിനുശേഷം നടന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വംശീയ ഉള്ളടക്കമടങ്ങിയ ഗ്രാഫിറ്റികളും കാര്‍ഡുകളും പലയിടങ്ങളിലും പ്രത്യക്ഷപ്പെടുകയും ചെയ്തു.
ഒരു പോളിഷ് സ്കൂളിനു സമീപം കഴിഞ്ഞ ദിവസം ‘പോളിഷ് ക്ഷുദ്രജീവികള്‍ വേണ്ട’ എന്ന ഗ്രാഫിറ്റി പ്രത്യക്ഷപ്പെട്ടു. ഇക്കാര്യത്തില്‍ സ്കോട്ട്ലന്‍ഡ് യാര്‍ഡ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മറ്റു യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നുള്ളവരോട് രാജ്യം വിടാനും അഭയാര്‍ഥികളെ പ്രവേശിപ്പിക്കരുതെന്നും ആവശ്യപ്പെട്ടാണ് ഇത്തരം വംശീയ കാമ്പയിനുകള്‍ നടക്കുന്നത്. മുസ്ലിംകള്‍ക്കുനേരെയും വിദ്വേഷരൂപത്തില്‍ സംസാരിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഇക്കാര്യത്തില്‍ ജാഗ്രത വേണമെന്ന് ലണ്ടന്‍ പൊലീസിനോട് ആവശ്യപ്പെട്ടതായി മേയര്‍ സാദിഖ് ഖാന്‍ പറഞ്ഞു. ബ്രെക്സിറ്റ് വോട്ടിനെ തുടര്‍ന്നുണ്ടാകുന്ന വംശീയവിദ്വേഷ ശ്രമങ്ങളെ തടയണമെന്ന് ബ്രിട്ടനിലെ ഏറ്റവും വലിയ മുസ്ലിം സംഘടനയായ ദ മുസ്ലിം കൗണ്‍സില്‍ ഓഫ് ബ്രിട്ടനും വിവിധ രാഷ്ട്രീയ പാര്‍ട്ടികളോട് അഭ്യര്‍ഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.