ലണ്ടന് സ്വയംഭരണം വേണം– ഖാന്‍
text_fieldsലണ്ടന്‍: യൂറോപ്യന്‍ യൂനിയനില്‍നിന്നും പുറത്തുപോകാനുള്ള തീരുമാനത്തെ തുടര്‍ന്ന് സമ്പദ്വ്യവസ്ഥയിലുണ്ടാവുന്ന ആഘാതങ്ങളെ നേരിടാന്‍ ലണ്ടന്‍ നഗരത്തിന് സ്വയംഭരണം വേണമെന്ന് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍. യൂനിയനില്‍നിന്നും പുറത്തുപോകണമെന്ന് ഇംഗ്ളണ്ടിലെ മറ്റു മേഖലകളെല്ലാം വിധിയെഴുതിയപ്പോള്‍ ലണ്ടന്‍ മാത്രമാണ് അതിന് എതിരുനിന്നത്.
തലസ്ഥാന നഗരത്തിന് ഉടന്‍ കൂടുതല്‍ അധികാരം വകവെച്ചുനല്‍കണമെന്ന് സാദിഖ് ആവശ്യപ്പെട്ടു. നികുതി വര്‍ധിപ്പിക്കല്‍, വ്യാപാരം, ഗതാഗതം, പുനരധിവാസവും ആസൂത്രണവും, ആരോഗ്യം, സുരക്ഷാപാലനം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ അധികാരം നല്‍കണമെന്നാണ് സാദിഖ് ഖാന്‍ ആവശ്യപ്പെടുന്നത്. അന്താരാഷ്ട്ര വിദേശനാണയ കൈമാറ്റത്തിന്‍െറ 41 ശതമാനവും ലണ്ടന്‍ നഗരത്തിലാണ് നടക്കുന്നത്.ബ്രെക്സിറ്റിന് പിന്നാലെ, നഗരത്തിന് സ്വതന്ത്ര നഗരപദവി വേണമെന്നാവശ്യപ്പെട്ട് തയാറാക്കിയ ഓണ്‍ലൈന്‍ ഹരജിയില്‍ 1.75 ലക്ഷം പേര്‍ ഒപ്പുവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.