അഭയാര്‍ഥി പ്രതിസന്ധി: തുര്‍ക്കിയും യൂറോപ്യന്‍ യൂനിയനും ധാരണയില്‍
text_fieldsഅങ്കാറ: യൂറോപ്പിലേക്കുള്ള അഭയാര്‍ഥിപ്രവാഹം തടയുന്നതിന്‍െറ ഭാഗമായി തുര്‍ക്കിയും യൂറോപ്യന്‍ യൂനിയനും കരാറിലത്തെി. കരാറിന്‍െറ കരട് തുര്‍ക്കി പ്രധാനമന്ത്രി അഹ്മദ് ദാവൂദ് ഒഗ്ലു യൂറോപ്യന്‍ യൂനിയന് സമര്‍പ്പിച്ചു. ചരിത്രപരമായ കരാറിനാണ് തുടക്കമിടുന്നതെന്ന് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ഡെസ്ക് അഭിപ്രായപ്പെട്ടു. ‘വണ്‍ ഇന്‍ വണ്‍ ഒൗട്ട്’ കരാര്‍ ചരിത്രപ്രധാനമെന്ന് ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കലും വിശേഷിപ്പിച്ചു.
ബ്രസല്‍സില്‍ ഒരു ദിവസത്തെ മാരത്തണ്‍ ചര്‍ച്ചക്കുശേഷമാണ് ഇതുസംബന്ധിച്ച അന്തിമതീരുമാനം കൈക്കൊണ്ടത്. ഈ മാസം 17, 18 തീയതികളില്‍ നടക്കുന്ന യൂറോപ്യന്‍ കൗണ്‍സില്‍ സമ്മേളനത്തിലാണ് കരാര്‍ യാഥാര്‍ഥ്യമാവുക. രേഖകളില്ലാതെ അനധികൃതമായി തുര്‍ക്കിയില്‍നിന്ന് ഗ്രീസിലത്തെുന്ന അഭയാര്‍ഥികളെ തിരിച്ച് ഏറ്റെടുക്കണമെന്നതാണ് കരാറിലെ പ്രധാന നിര്‍ദേശങ്ങളിലൊന്ന്. ഇപ്രകാരം അഭയാര്‍ഥികളെ സ്വീകരിക്കുന്നപക്ഷം തുര്‍ക്കിയില്‍നിന്ന് സിറിയന്‍ അഭയാര്‍ഥിയെ യൂറോപ്യന്‍ യൂനിയന്‍ ഏറ്റെടുക്കും. ഇതാണ് ‘വണ്‍ ഇന്‍ വണ്‍ ഒൗട്ട്’ പദ്ധതി.
നിലവില്‍ 27.5 ലക്ഷത്തിലേറെ അഭയാര്‍ഥികള്‍ക്ക് തുര്‍ക്കി അഭയം നല്‍കുന്നുണ്ട്. ഇവരിലേറെ പേരും സിറിയയില്‍ നിന്നുള്ളവരാണ്. ഗ്രീസിലത്തെിയ അഭയാര്‍ഥികളെ ഏറ്റെടുക്കുന്നതിന്‍െറ ഭാഗമായി തുര്‍ക്കി പൗരന്മാര്‍ക്ക് വിസയില്ലാതെ ഷെങ്കന്‍ തീരത്തേക്ക് ഇ.യു യാത്രാനുമതി നല്‍കും. 2016 ജൂണ്‍ അവസാനത്തോടെയാണ് ഇത് പ്രാബല്യത്തിലാവുക. അഭയാര്‍ഥികളുടെ പുനരധിവാസത്തിനായി ഫണ്ടും അനുവദിക്കും. അതോടൊപ്പം യൂറോപ്യന്‍ യൂനിയനില്‍ തുര്‍ക്കിക്ക് അംഗത്വം നല്‍കുന്നതും പരിശോധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.