നല്ല കൊളസ്ട്രോള്‍ ‘അത്ര നല്ലതല്ല’
text_fieldsലണ്ടന്‍: നല്ല കൊളസ്ട്രോളെന്നറിയപ്പെടുന്ന ഹൈഡെന്‍സിറ്റി ലിപോപ്രോട്ടീന്‍ കൊളസ്ട്രോള്‍ (എച്ച്.ഡി.എല്‍) അത്ര നല്ലതല്ളെന്ന് ശാസ്ത്രജ്ഞര്‍. ഇത് ഹൃദയാഘാതത്തിനുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതായാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്.
കാംബ്രിജ് സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനം പ്രസിദ്ധീകരിച്ച സയന്‍സ് ജേണലിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
ധമനിയില്‍ രക്തം കട്ടപിടിപ്പിക്കാന്‍ കാരണമാവുകയും അതിലൂടെ ഹൃദയാഘാതം, സ്ട്രോക്ക് തുടങ്ങിയവക്ക് കാരണമാവുകയും ചെയ്യുന്ന ചീത്ത കൊളസ്ട്രോളായ ലോ ഡെന്‍സിറ്റി ലിപോപ്രോട്ടിനെ (എല്‍.ഡി.എല്‍) ധമനിയില്‍നിന്ന് നീക്കംചെയ്യുകയാണ് എച്ച്.ഡി.എല്ലിന്‍െറ ധര്‍മം.
എന്നാല്‍, അപൂര്‍വ ജനിതകത്തകരാറുള്ള ചിലരില്‍ എച്ച്.ഡി.എല്ലിന്‍െറ അളവ് കൂടുകയും അത് ഹൃദയാഘാതത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് പുതിയ കണ്ടത്തെല്‍. സ്കാര്‍ബ് ഒന്ന് എന്ന ജീന്‍ തകരാറാണ് ഇതിനു കാരണമെന്ന് ഗവേഷകര്‍ കണ്ടത്തെി.
ഇത്തരം തകരാറുള്ള ആളുകളില്‍ പുകവലിച്ചാലുണ്ടാകുന്ന അതേ പ്രശ്നങ്ങള്‍ എച്ച്.ഡി.എല്ലിന്‍െറ അളവ് കൂടിയാലുമുണ്ടാകുമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ പെന്‍സല്‍വേനിയ സര്‍വകലാശാലയിലെ ഡാനിയല്‍ റാഡര്‍ പറഞ്ഞു.
ഒലിവ് എണ്ണ, മത്സ്യം, കായ്ഫലങ്ങള്‍ എന്നിവ കഴിക്കുന്നത് നല്ല കൊളസ്ട്രോള്‍ വര്‍ധിപ്പിക്കും. ഹൃദയാഘാതത്തിനുള്ള ലക്ഷണങ്ങള്‍ കാണിക്കുന്നവരോട് ഡോക്ടര്‍മാര്‍ ഇത്തരം ഭക്ഷ്യപദാര്‍ഥങ്ങള്‍ നിര്‍ദേശിക്കുക പതിവാണ്. എന്നാല്‍, പുതിയ കണ്ടുപിടിത്തത്തോടെ ഹൃദയാഘാതത്തിനെതിരെയുള്ള പുതിയ പ്രതിവിധിതേടുകയാണ് ശാസ്ത്രലോകം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.