മെര്‍കലിന് പരീക്ഷണമായി ജര്‍മനിയില്‍ പ്രാദേശിക തെരഞ്ഞെടുപ്പ്
text_fieldsബര്‍ലിന്‍: അഭയാര്‍ഥി വിഷയത്തില്‍ രാജ്യത്തിന്‍െറ പൊതുമനസ്സ് തനിക്കൊപ്പമെന്ന ചാന്‍സലര്‍ അംഗലാ മെര്‍കലിന്‍െറ അവകാശവാദത്തെ ജര്‍മനിയിലെ മൂന്നു സംസ്ഥാനങ്ങളിലേക്കുള്ള പ്രാദേശിക തെരഞ്ഞെടുപ്പ് ഫലങ്ങള്‍ സ്ഥിരീകരിക്കുമോ? സൂപ്പര്‍ സണ്‍ഡേ എന്നറിയപ്പെട്ട തെരഞ്ഞെടുപ്പില്‍ പുതുതായി രൂപവത്കരിക്കപ്പെട്ട ബാദന്‍ വൂര്‍ട്ടംബര്‍ഗ്, റെയ്ന്‍ലാന്‍ഡ്-പലാറ്റിനേറ്റ്, സാക്സണി എന്‍ഹാലറ്റ് എന്നിവിടങ്ങളിലാണ് വോട്ടിങ് നടന്നത്. 12 ദശലക്ഷത്തിലേറെ പേര്‍ വോട്ടുചെയ്തു. അഭയാര്‍ഥിവിരുദ്ധ പാര്‍ട്ടിയായ ആള്‍ട്ടര്‍നേറ്റിവ് ഫോര്‍ ജര്‍മനിയും (എ.എഫ്.ഡി) ചാന്‍സലര്‍ അംഗലാ മെര്‍കലിന്‍െറ കണ്‍സര്‍വേറ്റിവ് ക്രിസ്ത്യന്‍ ഡെമോക്രാറ്റിക്കും (സി.ഡി.യു) തമ്മിലാണ് മത്സരം. സാക്സണി എന്‍ഹാലറ്റില്‍ സി.ഡി.യു വിജയിക്കുമെന്നും പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ ബാദന്‍ വൂര്‍ട്ടംബര്‍ഗില്‍ പരാജയപ്പെടാനിടയുണ്ടെന്നും റെയ്ന്‍ലാന്‍ഡ് പലാറ്റിനേറ്റില്‍ പ്രവചനാതീതമാണ് പോരാട്ടമെന്നും തെരഞ്ഞെടുപ്പ് വിലയിരുത്തിയ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.