മദര്‍ തെരേസയെ സെപ്തംബര്‍ നാലിന് വിശുദ്ധയായി പ്രഖ്യാപിക്കും
text_fieldsവത്തിക്കാന്‍ സിറ്റി: പാവങ്ങളുടെ അമ്മ എന്നറിയപ്പെട്ടിരുന്ന ലോകം വാഴ്ത്തിയ ജീവകാരുണ്യപ്രവര്‍ത്തക മദര്‍ തെരേസയെ സെപ്റ്റംബര്‍ നാലിന് ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധയായി പ്രഖ്യാപിക്കും.ഇതുസംബന്ധിച്ച ഒൗദ്യോഗിക പ്രഖ്യാപനം വത്തിക്കാന്‍ പുറത്തിറക്കി. 2003ല്‍ ജോണ്‍ പോള്‍ മാര്‍പാപ്പ മദര്‍ തെരേസയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചിരുന്നു.
വൈദ്യശാസ്ത്രത്തിനുപോലും കണ്ടുപിടിക്കാന്‍ പറ്റാത്ത രണ്ട് അദ്ഭുതപ്രവൃത്തികള്‍ അംഗീകരിച്ചാണ് അവരെ വിശുദ്ധയായി പ്രഖ്യാപിക്കുന്നത്.
1910 ആഗസ്റ്റ് 26ന് മാസിഡോണിയയില്‍ ജനിച്ച ആഗ്നസ് ബൊജക്സ്യൂ എന്ന മദര്‍ തെരേസ, 1929ലാണ് ഇന്ത്യയിലത്തെിയത്. കൊല്‍ക്കത്തയില്‍ കത്തോലിക്ക സന്യാസിനി സഭയായ മിഷനറീസ് ഓഫ് ചാരിറ്റി സ്ഥാപിച്ചു. പാവങ്ങള്‍ക്കും രോഗികള്‍ക്കുമായി തന്‍െറ ജീവിതം പൂര്‍ണമായും സമര്‍പ്പിച്ച മദറിനെ 1979ല്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കി അന്താരാഷ്ട്ര സമൂഹം ആദരിച്ചു. 1962ലെ പത്മശ്രീ, 1980ലെ ഭാരത്രത്ന, മഗ്സാസെ പുരസ്കാരം, 1972ലെ ജവഹര്‍ലാല്‍ നെഹ്റു രാജ്യാന്തര സമാധാന സമ്മാനം തുടങ്ങി എണ്ണമറ്റ ബഹുമതികള്‍ ഇവരെ തേടിയത്തെി. 1997 സെപ്റ്റംബര്‍ അഞ്ചിനാണ് മദര്‍ തെരേസ അന്തരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.