ബെല്‍ജിയത്തില്‍ ഭീകരവേട്ട: ഒരാളെ വധിച്ചു
text_fields
ബ്രസല്‍സ്: പാരിസ് ഭീകരാക്രമണത്തില്‍ പങ്കുള്ളവരെന്ന് കരുതുന്നവര്‍ക്കുവേണ്ടി ഫ്രഞ്ച് പൊലീസും ബെല്‍ജിയന്‍ പൊലീസും സംയുക്തമായി നടത്തിയ റെയ്ഡില്‍ ഒരാളെ വധിച്ചു. മറ്റുള്ളവര്‍ക്കുവേണ്ടി തിരച്ചില്‍ തുടരുകയാണ്. ചൊവ്വാഴ്ച പ്രാദേശിക സമയം ഉച്ചക്ക് 2.30നാണ് നഗരത്തിന്‍െറ തെക്കുപടിഞ്ഞാറ് ഭാഗത്തുള്ള ഫോറസ്റ്റ് എന്ന സ്ഥലത്തെ ജനവാസകേന്ദ്രത്തില്‍ റെയ്ഡ് ആരംഭിച്ചത്. പൊലീസിനുനേര്‍ക്ക് ഉഗ്രശേഷിയുള്ള തോക്ക് ഉപയോഗിച്ച് ഭീകരര്‍ വെടിയുതിര്‍ത്തതായി ഫ്രഞ്ച് ആഭ്യന്തരമന്ത്രി ബര്‍ണാഡ് കസീന്യു പറഞ്ഞു. നാലു തവണയായി നടന്ന വെടിവെപ്പില്‍ നാല് ബെല്‍ജിയന്‍ പൊലീസുകാര്‍ക്ക് പരിക്കേറ്റു. ഇതില്‍ ചെവിക്ക് വെടിയേറ്റ ഒരാളുടെ നില ഗുരുതരമാണ്.
രണ്ട് ഭീകരര്‍ ഒരു വീടിനകത്ത് ഒളിച്ചിരിക്കുന്നുണ്ടെന്നാണ് കരുതുന്നതെന്ന് ഫോറസ്റ്റ് മേയര്‍ മാര്‍ക് ജീന്‍ ഗൈസല്‍സ് പറഞ്ഞു. ഭീകരാന്തരീക്ഷത്തില്‍ ഉറങ്ങിയ നഗരം ബുധനാഴ്ച രാവിലെതന്നെ സാധാരണ നിലയിലത്തെി. പ്രദേശത്തെ സ്കൂളുകളും കടകളും തുറന്ന് പ്രവര്‍ത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.