Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബ്രസല്‍സ് സ്ഫോടനം:...

ബ്രസല്‍സ് സ്ഫോടനം: യൂറോപ്പ് ഭീതിയുടെ നിഴലില്‍

text_fields
bookmark_border
ബ്രസല്‍സ് സ്ഫോടനം: യൂറോപ്പ് ഭീതിയുടെ നിഴലില്‍
cancel

ബ്രസല്‍സ്: നവംബര്‍ 13ലെ പാരിസ് ഭീകരാക്രമണത്തിനു ശേഷം വീണ്ടും യൂറോപ്പ് നടുങ്ങിയിരിക്കുന്നു. ബ്രസല്‍സിനിത് കറുത്തദിനമെന്നാണ് പ്രധാനമന്ത്രി ചാള്‍സ് മൈക്കല്‍ പ്രഖ്യാപിച്ചത്.   ‘ഭയപ്പെട്ടിരുന്നത് സംഭവിച്ചു. കൂടുതല്‍ ആക്രമണമുണ്ടാകുമോ എന്ന ഭയം നീങ്ങിയിട്ടില്ല. ജനങ്ങളുടെ സുരക്ഷിതത്വം പരമപ്രധാനമാണ്’ -അദ്ദേഹം പറഞ്ഞു. ആക്രമണത്തില്‍ യൂറോപ്യന്‍ നേതാക്കള്‍ നടുക്കം രേഖപ്പെടുത്തി. എന്തു സഹായത്തിനും സന്നദ്ധമാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ ട്വിറ്ററില്‍ കുറിച്ചു. ‘ഒരിക്കല്‍കൂടി തീവ്രവാദത്തിന്‍െറ ഇരകളായിരിക്കുന്നു. തീവ്രവാദം ഏതെങ്കിലുമൊരു രാജ്യത്തിന്‍െറയല്ല ലോകവ്യാപകമായുള്ള ജനങ്ങളുടെ ജീവന് ഭീഷണിയാണ്. അന്താരാഷ്ട്ര സഹകരണത്തിലൂടെ മാത്രമേ തീവ്രവാദം ഉന്മൂലനം ചെയ്യാന്‍ സാധിക്കൂവെന്നും റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍ പറഞ്ഞു. ജനാധിപത്യ യൂറോപ്പിനു നേരായ ആക്രമണമെന്ന് സ്വീഡന്‍ പ്രധാനമന്ത്രി സ്റ്റെഫാന്‍ ലോഫ്വെന്‍ പറഞ്ഞു. സ്ഫോടനത്തെ തുടര്‍ന്ന് അയല്‍ രാജ്യങ്ങളായ ഫ്രാന്‍സും ജര്‍മനിയും നെതര്‍ലന്‍ഡ്സും സുരക്ഷ ശക്തമാക്കി. നവംബറിലെ ഭീകരാക്രമണത്തിനു ശേഷം ഫ്രാന്‍സ് അതീവ ജാഗ്രതയിലാണ്. പ്രധാന റെയില്‍വേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും  1600 പൊലീസിനെക്കൂടി അധികം വിന്യസിച്ചിട്ടുണ്ട്. 

നഗരങ്ങളില്‍ തിരക്കുകുറക്കാന്‍ പ്രസിഡന്‍റ് ഫ്രാങ്സ്വ ഓലന്‍ഡ് നിര്‍ദേശം നല്‍കി. തീവ്രവാദത്തിനെതിരെ പൊരുതാന്‍ യൂറോപ്പ് ഒന്നിക്കണമെന്നും നടപടികള്‍ക്ക് ഒട്ടും അമാന്തമരുതെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഇത്തരം ആക്രമണങ്ങള്‍ യൂറോപ്പിനെ നിരന്തരം മുറിവേല്‍പിക്കുകയാണ്.  റെയില്‍വേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും പ്രധാന നഗരങ്ങളിലും സൈന്യം പട്രോളിങ് തുടരുകയാണ്. അതിവേഗ ട്രെയിനുകളുടെ സര്‍വിസ് റദ്ദാക്കി. നവംബര്‍ ആക്രമണത്തിനു ശേഷം രാജ്യത്തേക്ക് പ്രവേശിക്കുന്നവരുടെ എണ്ണം  നിയന്ത്രിച്ചതായി ആഭ്യന്തരമന്ത്രി ബെര്‍ണാര്‍ഡ് കാസനോവ് അറിയിച്ചു. നെതര്‍ലന്‍ഡ്സില്‍ അതിര്‍ത്തിയിലും വിമാനത്താവളങ്ങളിലും അതീവ സുരക്ഷ ഏര്‍പ്പെടുത്തിയതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. മുന്‍കരുതലിന്‍െറ ഭാഗമായി കൂടുതല്‍ പൊലീസിനെ തിരക്കേറിയ മേഖലകളില്‍ വിന്യസിച്ചു. ന്യൂയോര്‍ക്, ലണ്ടന്‍, പാരിസ്, ആംസ്റ്റര്‍ഡാം നഗരങ്ങളിലെ വിമാനത്താവളങ്ങളില്‍ സുരക്ഷ ശക്തമാക്കി. സ്ഫോടനത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുന്നതിന് മാധ്യമങ്ങള്‍ക്ക് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി.

ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ശരീരഭാഗങ്ങള്‍ എങ്ങും ചിതറിക്കിടക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷിയായ അല്‍ഫോന്‍സ യൗല എന്ന 40കാരന്‍ മാധ്യമങ്ങളോട് പറഞ്ഞു. സ്ഫോടനം നടന്ന സാവെന്‍റം വിമാനത്താവളത്തിലെ ജീവക്കാരനാണ് അദ്ദേഹം. ‘‘ബോംബ് പെട്ടിത്തെറിച്ചയുടന്‍ അറബിയില്‍ ഉച്ചത്തില്‍ ആക്രോശിച്ച് ഒരാള്‍ ഓടുന്നുണ്ടായിരുന്നു. പെട്ടെന്നു തന്നെ വിമാനത്താവളത്തിന്‍െറ ടൈല്‍ പതിച്ച മുകള്‍നില നിലംപൊത്തി. അഞ്ചുപേരുടെ മൃതദേഹം പുറത്തത്തെിക്കാന്‍ സഹായിച്ചു. അവരുടെ കാലുകള്‍ ചിതറിപ്പോയിരുന്നു. അവരുടെതാണിത്’  രക്തത്തില്‍ കുളിച്ച കൈപ്പത്തികള്‍ ഉയര്‍ത്തിക്കാട്ടി യൗല തുടര്‍ന്നു.

സ്ഫോടനത്തില്‍ സാവന്‍റം വിമാനത്താവളത്തിന്‍െറ മുന്‍വശം തകര്‍ന്ന നിലയില്‍
 


ബ്രസല്‍സിലേത് പാരിസ് ഭീകരാക്രമണത്തിന്‍െറ സൂത്രധാരനെന്നു കരുതുന്ന സലാഹ് അബ്ദുസ്സലാമിന്‍െറ അറസ്റ്റിനുള്ള പ്രതികാരമാണോ? അങ്ങനെയാണെങ്കില്‍ യൂറോപ്പിന്‍െറ നെഞ്ചിടിപ്പ് വര്‍ധിപ്പിക്കുന്ന തരത്തില്‍ ഐ.എസ് വളര്‍ന്നിരിക്കുന്നു എന്ന് കരുതേണ്ടിയിരിക്കുന്നു. അബ്ദുസ്സലാം ബ്രസല്‍സില്‍ വീണ്ടുമൊരാക്രമണത്തിനുള്ള തയാറെടുപ്പിലായിരുന്നുവെന്ന് അന്വേഷണസംഘത്തോട് പറഞ്ഞതായി ബെല്‍ജിയം വിദേശകാര്യമന്ത്രി ദിദിയര്‍ റെയ്ന്‍േറഴ്സ് വെളിപ്പെടുത്തിയിരുന്നു.  യാഥാര്‍ഥ്യമാണത്. നിരവധി മാരകായുധങ്ങള്‍ ഇവിടെനിന്ന് കണ്ടത്തെിയിരുന്നു. മാത്രമല്ല, വലിയൊരു തീവ്രവാദ ശൃംഖല തന്നെ അബ്ദുസ്സലാം വളര്‍ത്തിയെടുത്തിരുന്നുവന്നും മന്ത്രി പറഞ്ഞു. പാരിസ് ആക്രമണത്തില്‍ അബ്ദുസ്സലാമിന്‍െറ കൂട്ടാളിയായ മുഹമ്മദ് അബ്രിനിയെന്ന 31കാരനെ കണ്ടത്തൊനായിട്ടിലെന്നതും ആക്രമണത്തിനു പിന്നില്‍ ഐ.എസാണെന്നതിന് ബലമേകുന്നു.

അബ്ദുസ്സലാമിന്‍െറ ബാല്യകാല സുഹൃത്താണ് ഈ മൊറോകോ സ്വദേശി. ഇരുവരുടെ കുടുംബങ്ങള്‍ ബ്രസല്‍സിലെ മൊളെന്‍ബീക്കില്‍ അടുത്തടുത്തായിരുന്നു താമസം.  സംഘത്തിലുണ്ടായിരുന്ന സൂഫിയാന്‍ ഖയാല്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. തീവ്രവാദ സംഘത്തില്‍ ഈ മൂന്നുപേര്‍ മാത്രമല്ല,  ഒരുപാട് പേര്‍ സ്വതന്ത്രമായി വിഹരിക്കുന്നുണ്ട്. മൊളെന്‍ബീക്കില്‍ നടന്ന തെരച്ചിലിനിടെ ആയുധക്കൂമ്പാരം പിടിച്ചെടുത്തിരുന്നത് അതിന്‍െറ വ്യക്തമായ സൂചനയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Brussels Airport blast
Next Story