ബ്രസല്‍സില്‍ ആറുപേര്‍ അറസ്റ്റില്‍
text_fieldsബ്രസല്‍സ്/പാരിസ്: 31 പേരുടെ ജീവനപഹരിച്ച ബ്രസല്‍സ് ഭീകരാക്രമണത്തിന്‍െറ ആസൂത്രകരെന്ന് കരുതുന്ന ആറുപേരെ അറസ്റ്റ് ചെയ്തു. രാജ്യത്തെ സുരക്ഷാപാളിച്ചയാണ് ആക്രമണത്തിന് കാരണമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് മന്ത്രിമാര്‍ രാജിക്ക് സന്നദ്ധത അറിയിച്ചതിനു പിന്നാലെയാണിവരുടെ അറസ്റ്റ്.
ബ്രസല്‍സിലുടനീളം തിരച്ചില്‍ പുരോഗമിക്കുകയാണ്. രണ്ടുപേരെ അന്വേഷണത്തിന്‍െറ ഭാഗമായി കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്. ഇവരുടെ അറസ്റ്റ് വൈകാതെ രേഖപ്പെടുത്തും. തിരച്ചിലിനിടെ രണ്ട് തവണ സ്ഫോടനശബ്ദം കേട്ടതായി ദൃക്സാക്ഷികള്‍ പറയുന്നു. ഭീകരവിരുദ്ധ അന്വേഷണസംഘവുമായി ചര്‍ച്ചക്കായി അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍കെറി ബ്രസല്‍സിലത്തെിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
ബ്രസല്‍സ് ആക്രമണത്തിന് പാരിസ് ഭീകരാക്രമണവുമായി ബന്ധമുണ്ടെന്നാണ് അന്വേഷണസംഘം വിശ്വസിക്കുന്നത്. രണ്ട് ആക്രമണങ്ങളുടെയും ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിരുന്നു.
അതിനിടെ, പാരിസ് ഭീകരാക്രമണത്തിശല പ്രതിയെന്നു സംശയിക്കുന്ന ഒരാളെ പാരിസില്‍നിന്ന് അറസ്റ്റ് ചെയ്തു. പാരിസ് ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയതില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് കരുതുന്നത്. അറസ്റ്റിലായത് ഫ്രഞ്ച് സ്വദേശി രിദ യാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. വടക്കുപടിഞ്ഞാറന്‍ പാരിസിലെ അര്‍ജന്‍റ്യൂലില്‍നിന്നാണ് സ്ഫോടകവസ്തുക്കളുമായി രിദയെ അറസ്റ്റ് ചെയ്തത്. പാരിസ് ആക്രമണത്തിന്‍െറ സൂത്രധാരന്‍ അബ്ദുല്‍ ഹാമിദ് അബൂഒൗദിനോടൊപ്പം മുമ്പ് ബെല്‍ജിയത്തില്‍ അറസ്റ്റിലായിരുന്നു രിദ.
ആക്രമണത്തിന് ഗൂഢാലോചന നടത്തിയതില്‍ ഇയാള്‍ക്ക് മുഖ്യപങ്കുണ്ടെന്ന് സംശയിക്കുന്നതായി ഫ്രാന്‍സ് ആഭ്യന്തരമന്ത്രി ബെര്‍ണാഡ് കാസനോവ് അറിയിച്ചു. രാജ്യത്ത് ആക്രമണം നടത്താന്‍ പദ്ധതിയിട്ട സംഘവുമായും ബന്ധമുണ്ട്. പാരിസ്-ബ്രസല്‍സ് ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ ഒരേസംഘമാണെന്നതിന് വ്യക്തമായ തെളിവില്ളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇയാളെ ആഴ്ചകളായി പൊലീസ് നിരീക്ഷിച്ചുവരുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.