2015ല്‍ യൂറോപ്പില്‍ അഭയംതേടി എത്തിയത് 88,300 കുട്ടികള്‍
text_fieldsബെര്‍ലിന്‍: കഴിഞ്ഞവര്‍ഷം യൂറോപ്പില്‍ ഉറ്റവരും ഉടയവരും കൂട്ടില്ലാതെ 14 വയസ്സിന് താഴെയുള്ള 88,300 കുട്ടികള്‍ അഭയംതേടിയത്തെിയെന്ന് യൂറോപ്യന്‍ യൂനിയന്‍ കണക്കുകള്‍. മൊത്തം 10 ലക്ഷത്തിലേറെ പേര്‍ കടല്‍കടന്നതില്‍ കുട്ടികളുടെ എണ്ണം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് നാലിരട്ടി വര്‍ധിച്ചിട്ടുണ്ട്.
12.6 ലക്ഷം അഭയാര്‍ഥി അപേക്ഷകള്‍ ലഭിച്ചതില്‍ മൂന്നിലൊന്നും പ്രായപൂര്‍ത്തിയത്തൊത്തവരാണ്. രണ്ടാംലോക യുദ്ധത്തിനുശേഷം ലോകം കണ്ടതിലേറ്റവും വലിയ അഭയാര്‍ഥി പ്രതിസന്ധി യൂറോപ്യന്‍ രാജ്യങ്ങളെ പലതട്ടുകളില്‍ നിര്‍ത്തിയതിന് പിന്നാലെയാണ് പുതിയ കണക്കുകള്‍ പുറത്തുവന്നത്.
അപേക്ഷകളില്‍ ചിലതെങ്കിലും എളുപ്പം സ്വീകരിക്കണപ്പെടണമെന്ന ലക്ഷ്യത്തോടെയാകാമെന്ന് അധികൃതര്‍ സംശയിക്കുന്നുണ്ട്. കൂടുതല്‍പേര്‍ കടല്‍ കടക്കാതിരിക്കാന്‍ അടുത്തിടെ തുര്‍ക്കിയുമായി ഇ.യു രാജ്യങ്ങള്‍ കരാറിലത്തെിയിരുന്നു. 27 ലക്ഷം അഭയാര്‍ഥികളാണ് നിലവില്‍ തുര്‍ക്കിയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.