നവജാതശിശുക്കളിലെ അണുബാധ പ്രമേഹത്തിന് കാരണമാവുമെന്ന്
text_fieldsബര്‍ലിന്‍: നവജാതശിശുക്കളില്‍ ആദ്യത്തെ ആറുമാസത്തിനിടെ നെഞ്ചില്‍ വൈറസ് അടക്കമുള്ള അണുബാധയുണ്ടാകുന്നപക്ഷം അവര്‍ക്ക് ടൈപ്-1 പ്രമേഹമുണ്ടാകാന്‍ സാധ്യതയേറെയാണെന്ന് പഠനം. ജര്‍മനിയിലെ ഹെമോട്സ് സെന്‍ട്രം മണ്‍ഷെനിലെ ഗവേഷകരാണ് മൂന്നു ലക്ഷത്തോളം കുട്ടികളെ പഠനവിധേയമാക്കിയത്. അണുബാധയുണ്ടായിരുന്ന കുട്ടികളില്‍ നിരവധി പേരെ പിന്നീട് ജുവനൈല്‍ ഡയബെറ്റിക് എന്ന് വിളിക്കുന്ന ടൈപ്-1 പ്രമേഹം ബാധിച്ചതായി കണ്ടത്തെി.
മതിയായ പ്രതിരോധശേഷി കൈവരിക്കുംമുമ്പ് കുഞ്ഞുങ്ങളിലുണ്ടാവുന്ന അണുബാധ, ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കുന്ന പാന്‍ക്രിയാസിലെ കോശങ്ങളെ ബാധിക്കുയും അവ നശിച്ചുപോകുകയും ചെയ്യാനുള്ള സാധ്യതയാണ് പഠനത്തിലൂടെ തെളിഞ്ഞിരിക്കുന്നതെന്ന് ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ആന്‍ഡ്രിയാസ് ബെയെര്‍ലിന്‍ പറഞ്ഞു.
ജുവനൈല്‍ ഡയബെറ്റിക്കിന് കാരണം ജനിതകവും കുട്ടികളുടെ ജീവിതശൈലിയുമായി ബന്ധപ്പെട്ട മറ്റു ഘടകങ്ങളുമാണെന്നായിരുന്നു ഇതുവരെയുള്ള നിഗമനങ്ങള്‍. ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയാത്ത ടൈപ്-1 പ്രമേഹം കുട്ടികളെയാണ് സാധാരണയായി ബാധിക്കുന്നത്. ജീവിതകാലം മുഴുവന്‍ കൃത്യമായ അളവില്‍ ഇന്‍സുലിന്‍ ഉപയോഗിച്ചുമാത്രമേ ഇവര്‍ക്ക് മുന്നോട്ടുപോകാന്‍ കഴിയുകയുള്ളൂ. ജമാ ശാസ്ത്ര ജേണലിലാണ് ഇതുസംബന്ധിച്ച ഗവേഷണപ്രബന്ധം പ്രസിദ്ധീകരിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.