യു.എസില്‍ ആദ്യ സംയോജിത അവയവമാറ്റ ശസ്ത്രക്രിയ വിജയകരം
text_fieldsഹ്യൂസ്റ്റന്‍: യു.എസില്‍ ആദ്യമായി സംയോജിത അവയവമാറ്റ ശസ്ത്രക്രിയ വിജയകരമായി നടത്തി. 55കാരനായ രോഗിയിലാണ് തലയോട്ടി, ശിരോചര്‍മം, വൃക്ക, പാന്‍ക്രിയാസ് എന്നിവ ഒരേസമയം മാറ്റിവെച്ചത്. എല്ലാ അവയവങ്ങളും ഒരാളില്‍നിന്നുതന്നെയാണ് സ്വീകരിച്ചത്.
20 ഡോക്ടര്‍മാര്‍ 15 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് നേട്ടം കൈവരിച്ചത്. പുതിയ നേട്ടം അവയവമാറ്റ ശസ്ത്രക്രിയാ രംഗത്ത് കൂടുതല്‍ മാറ്റങ്ങളുണ്ടാക്കുമെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഒക്സ്ഫഡ് സര്‍വകലാശാലയിലെ എം.ഡി ആന്‍ഡേഴ്സണ്‍ കാന്‍സര്‍ സെന്‍റര്‍ മേധാവി ജെസ്സി ക്രീഡ് പറഞ്ഞു.
അവയവമാറ്റത്തെ വാസ്കുലറൈസ്ഡ് കംപോസൈറ്റ് അല്ളോട്രാന്‍സ്പ്ളാന്‍േറഷനുമായി(വി.സി.എ) ബന്ധിപ്പിക്കാനുതകുന്ന പുതിയ കണ്ടത്തെലുകള്‍ക്ക് ശസ്ത്രക്രിയയുടെ വിജയം വഴിവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവിധതരം കോശങ്ങളെ ഏകീകരിച്ച് മാറ്റിവെക്കുന്ന പ്രക്രിയയാണ് വി.സി.എ. എന്നാല്‍, സ്വീകര്‍ത്താവിന്‍െറ രോഗപ്രതിരോധ വ്യൂഹത്തിലേക്ക് രോഗാണുക്കളുടെ വരവ് തടയുന്നതിനുള്ള മരുന്നുകള്‍ കണ്ടത്തെിയിട്ടില്ളെന്നത് ഇതിന്‍െറ ന്യൂനതയാണ്. പ്ളാസ്റ്റിക് ആന്‍ഡ് റീകണ്‍സ്ട്രക്ടിവ് സര്‍ജറി എന്ന ജേണലിലാണ് ഗവേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.