അഭയാര്‍ഥികള്‍ അപകടകാരികളല്ല -പോപ്പ്
text_fieldsവത്തിക്കാന്‍സിറ്റി: അഭയാര്‍ഥികള്‍ അപകടകാരികളല്ളെന്നും എന്നാല്‍, അവര്‍ അപകടത്തിലാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. വത്തിക്കാനിലത്തെിയ നൂറുകണക്കിന് അഭയാര്‍ഥിക്കുട്ടികളെ അഭിവാദ്യം ചെയ്യവെയാണ് പാപ്പയുടെ പ്രസ്താവന. പോപ്പിനെ കണാനത്തെിയവരുടെ കൂട്ടത്തില്‍ ഉറ്റവര്‍ കടലില്‍ മുങ്ങിമരിച്ച നൈജീരിയന്‍ ബാലന്‍ ഒസയാന്ദുമുണ്ടായിരുന്നു. അവനെ ആലിംഗനം ചെയ്താണ് മാര്‍പാപ്പ സ്വീകരിച്ചത്. ഒസയാന്ദിനെ ഇറ്റാലിയന്‍ കുടുംബമാണ് സംരക്ഷിക്കുന്നത്.
തെക്കന്‍ ഇറ്റലിയില്‍നിന്ന് പ്രത്യേക ട്രെയിന്‍ വഴിയാണ് ഇവരെ വത്തിക്കാനിലത്തെിച്ചത്. സംഭാഷണത്തിനിടെ സ്പെയിനില്‍നിന്നുള്ള രക്ഷാപ്രവര്‍ത്തകന്‍ നല്‍കിയ ഓറഞ്ചു നിറത്തിലുള്ള ലൈഫ്ജാക്കറ്റും മാര്‍പാപ്പ ഉയര്‍ത്തിക്കാട്ടി. ‘ഈ ജാക്കറ്റ് അദ്ദേഹം കണ്ണീര്‍വാര്‍ത്തുകൊണ്ടാണ് നല്‍കിയത്.
മെഡിറ്ററേനിയന്‍ കടലില്‍ മുങ്ങിത്താഴ്ന്ന പെണ്‍കുട്ടിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ളെന്നു പറഞ്ഞായിരുന്നു ആ കരച്ചില്‍. അവളുടേതായിരുന്നു ആ ലൈഫ്ജാക്കറ്റ്. എന്താണ് അവളുടെ പേരെന്ന് തനിക്കറിയില്ല. അവളിപ്പോള്‍ സ്വര്‍ഗത്തിലിരുന്നു നമ്മെ നോക്കുന്നുണ്ടാകും. കുറച്ചുനേരം കണ്ണടിച്ചിരുന്ന് അവളെ കുറിച്ച് ചിന്തിക്കുക’ -പോപ്പ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.