ബ്രിട്ടനിലെ ഇ.യു അംഗത്വ ഹിതപരിശോധന: കാമറണിന്‍െറ ഭാവി തുലാസ്സില്‍
text_fields
ലണ്ടന്‍: ബ്രിട്ടനില്‍ ജൂണ്‍ 23ന് നടക്കാനിരിക്കുന്ന ഹിതപരിശോധനയുമായി ബന്ധപ്പെട്ട പ്രചാരണങ്ങള്‍ പ്രധാനമന്ത്രി ഡേവിഡ് കാമറണിന്‍െറ ഭാവി അനിശ്ചിതത്വത്തിലാക്കിയായി റിപ്പോര്‍ട്ട്. യൂറോപ്യന്‍ യൂനിയനില്‍ (ഇ.യു) ബ്രിട്ടന്‍ അംഗമായി തുടരേണ്ടതുണ്ടോ എന്നറിയാന്‍ നടക്കുന്ന ഹിതപരിശോധനയില്‍ കാമറണിന്‍െറ നിലപാട് ജനങ്ങള്‍ നിരാകരിക്കുമെന്ന് ഭരണകക്ഷിയിലെ വിമത എം.പിമാര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ബ്രിട്ടന്‍ ഇ.യുവില്‍ തുടരണമെന്ന നിലപാടിന് പിന്തുണ തേടി കാമറണ്‍ നടത്തുന്ന പ്രചാരണം പരാജയപ്പെടുന്നപക്ഷം സ്ഥാനമൊഴിയാന്‍ അദ്ദേഹം നിര്‍ബന്ധിതനാകുമെന്ന് വിമത എം.പിമാര്‍ വ്യക്തമാക്കി. ഹിതപരിശോധനയിലെ ഭൂരിപക്ഷം നാമമാത്രമാകുന്ന സാഹചര്യത്തിലും രാജിക്കുവേണ്ടിയുള്ള സമ്മര്‍ദം ശക്തമാകുമെന്ന് ഐ.ടി.വി ചാനല്‍ സൂചന നല്‍കി.
ഭരണകക്ഷിയുടെ പ്രചാരണങ്ങള്‍ക്ക് കനത്ത പ്രഹരമേല്‍പിക്കുന്ന പുതിയ രാഷ്ട്രീയ സാഹചര്യങ്ങളാണ് രാജ്യത്ത് സംജാതമായിരിക്കുന്നതെന്ന് വിമത എം.പി നാദീന്‍ ഡോറിസ് പറയുന്നു.
ഹിതപരിശോധനാ വിഷയത്തില്‍ ഭരണകക്ഷിയില്‍ നെടുകെയുള്ള പിളര്‍പ്പ് രൂപപ്പെടുകയാണെന്നും ഭരണകക്ഷിയെ ഒറ്റക്കെട്ടായി നിലനിര്‍ത്താന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ അപ്രത്യക്ഷമായ സാഹചര്യത്തില്‍ ഹിതപരിശോധനക്കുശേഷം പൊതു തെരഞ്ഞെടുപ്പ് അനിവാര്യമാകുമെന്നുമാണ് മറ്റൊരു വിമത എം.പിയായ ആന്‍ഡ്രൂ ബ്രിഡ്ജന്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്.
ഹിതപരിശോധനക്കുശേഷം വിശ്വാസവോട്ട് തേടാന്‍ കാമറണ്‍ നിര്‍ബന്ധിതനാകുമെന്നും സൂചനയുണ്ട്.
കാമറണിന്‍െറ നിലപാടുകള്‍ ചോദ്യംചെയ്ത് ഇതിനകം ഭരണകക്ഷിയിലെ 50 എം.പിമാര്‍ രംഗത്തുവന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി അവിശ്വാസപ്രമേയത്തെ അതിജീവിക്കാനിടയില്ളെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പ്രവചിക്കുന്നു. ഹിതപരിശോധനയില്‍ ഒൗദ്യോഗിക നിലപാടിന് ജനകീയാംഗീകാരം തേടിയുള്ള പ്രചാരണങ്ങളില്‍ വ്യാപൃതനായ പ്രധാനമന്ത്രി കാമറണ്‍ തന്‍െറ രാഷ്ട്രീയ പ്രതിയോഗികൂടിയായ ലണ്ടന്‍ മേയര്‍ സാദിഖ് ഖാനുമായി കഴിഞ്ഞ ദിവസം വേദി പങ്കിട്ടു.
ലേബര്‍ കക്ഷിക്കാരനായ സാദിഖ് ഖാനെതിരെ മേയര്‍ തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ കാമറണ്‍ കടുത്ത വിമര്‍ശങ്ങള്‍ ഉന്നയിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളുടെ അലയൊലികള്‍ കെട്ടടങ്ങുന്നതിന് മുമ്പേയാണ് ഇരുവരും ഒരേ വേദിയില്‍ കണ്ടുമുട്ടിയത്. ബ്രിട്ടന്‍ ഇ.യുവില്‍ തുടരണമെന്ന കാഴ്ചപ്പാടാണ് ഇപ്പോള്‍ ഇരുപക്ഷങ്ങള്‍ക്കും ഒരേ വേദിയില്‍ സന്നിഹിതരാകാന്‍ പ്രേരണയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.