ലിംഗപദവി നിര്‍ണയാവകാശ വാദത്തിനെതിരെ മാര്‍പാപ്പ
text_fieldsഅത്ലാന്‍റ: ലിംഗപദവി നിര്‍ണയാവകാശ വാദം വിവാഹബന്ധത്തിനും കുടുംബം എന്ന പവിത്ര സ്ഥാപനത്തിനുമെതിരായ ആഗോളയുദ്ധത്തിന്‍െറ ഭാഗമാണെന്ന് പോപ് ഫ്രാന്‍സിസ്. ഞായറാഴ്ച ജോര്‍ജിയയില്‍ വിശ്വാസികളുമായി നടത്തിയ സംഭാഷണത്തിനിടെയാണ് ലിംഗപദവി വാദത്തെ പോപ് രൂക്ഷമായി വിമര്‍ശിച്ചത്. വിവാഹം എന്ന ബന്ധം തകര്‍ക്കാന്‍ ആഗോളയുദ്ധം അരങ്ങേറുന്നുണ്ട്. ആയുധങ്ങളല്ല, ആശയമാണ് അതിന് ഉപയോഗിക്കുന്നത്. ഇത്തരം ആശയപരമായ കോളനിവത്കരണം പ്രതിരോധിക്കാനും ഭിന്നലൈംഗിക വിഭാഗങ്ങളോട് ഉദാരനിലപാട് സ്വീകരിച്ച് ശ്രദ്ധേയനായ പോപ് ആവശ്യപ്പെട്ടു. വര്‍ധിച്ചുവരുന്ന വിവാഹമോചനങ്ങളും കുടുംബം എന്ന സ്ഥാപനത്തിന് ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വവര്‍ഗവിവാഹം നിയമവിധേയമാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ മെക്സികോയില്‍ നടന്ന പ്രതിഷേധത്തിന് കഴിഞ്ഞയാഴ്ച മാര്‍പാപ്പ പിന്തുണ പ്രകടിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.