രസതന്ത്ര നോബൽ തന്മാത്രാ യന്ത്രങ്ങളുടെ കണ്ടെത്തലിന്
text_fieldsസ്റ്റോക്ക്ഹോം: ഈ വർഷത്തെ രസതന്ത്ര നോബൽ ലോകത്തെ ഏറ്റവും ചെറിയ മെഷീനുകളുടെ കണ്ടുപിടിത്തതിന്. ഫ്രാന്‍സിലെ സ്ട്രാസ്‌ബോര്‍ഗ് സര്‍വകലാശാലയിലെ ജീൻ പിയറി സവാഷ്, അമേരിക്കയിലെ എവന്‍സ്റ്റണ്‍ നോര്‍ത്ത് വെസ്‌റ്റേണ്‍ സര്‍വകലാശാലയിലെ സര്‍ ജെ. ഫ്രേസർ സ്റ്റോഡാർട്ട്, നെതര്‍ലന്‍ഡ്‌സ് ഗ്രോണിഗെന്‍ സര്‍വകലാശാലയിലെ ബെർണാഡ് ഫെരിംഗ എന്നിവര്‍ക്കാണ് പുരസ്‌കാരം.
'കമ്പ്യൂട്ടിംഗ് വികസന സാങ്കേതികവിദ്യയിൽ വിപ്ലവം ഇടയാക്കും വിധമാണ് യന്ത്രങ്ങളുടെ ചെറിയഘടനകൾ നിർമിക്കുന്നത്. മെഷീനുകളുടെ ചെറുഘടനക്ക് രസതന്ത്ര മേഖല എടുത്തിരിക്കുന്ന പുതിയ മാനത്തിന് നോബൽ സമ്മാനം നൽകുന്നതായി റോയൽ സ്വീഡിഷ് അക്കാദമി പ്രസ്താവനയിൽ വ്യക്തമാക്കി. ഊര്‍ജത്തിനാൽ പ്രവര്‍ത്തനക്ഷമമാകുന്ന, നിയന്ത്രണവിധേയമായ ചലനങ്ങളടങ്ങിയ തന്മാത്രകളുടെ രൂപീകരണമാണ് നൊബേലിന് അര്‍ഹരാക്കിയത്.
സെൻസറുകൾ, ഊർജ്ജ സംഭരണം എന്നിവയുടെ വികസനത്തിൽ ഏറ്റവും പുതിയ സാധ്യതകൾ തേടുന്നവയാണ് മോളിക്യുലർ യന്ത്രങ്ങൾ. 1983ൽ ജീൻ പിയറി സവാഷാണ് തന്മാത്രാ മെഷീനിലെ ആദ്യപഠനം നടത്തിയത്. 1991ൽ ഫ്രേസർ സ്റ്റോഡാർട്ട് റോടെക്സൈൻ (rotaxane) വികസിപ്പിച്ചത് നിർണായകമായി. 1999ൽ ബെർണാഡ് ഫെരിംഗ ഒരു തന്മാത്രാ മോട്ടോർ നിർമിച്ചു ഈ രംഗത്ത് വൻകുതിപ്പ് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.