‘മാത്യു’ആഞ്ഞടിച്ചു; 26 മരണം
text_fieldsവാഷിങ്ടണ്‍: ബഹാമാസ് ദ്വീപില്‍ താണ്ഡവമാടിയ ‘മാത്യു’ ചുഴലിക്കാറ്റില്‍ 136 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഒരു ദശകത്തിനിടെ വീശുന്ന ഏറ്റവും ശക്തമായ കാറ്റാണ് ഇതെന്നും ഹെയ്തി, ക്യൂബ, ഡൊമിനിക്കന്‍ റിപ്പബ്ളിക് എന്നിവിടങ്ങളിലൂടെയാണ് ‘മാത്യു’ കടന്നുവന്നത്. 2010ലെ ഭൂകമ്പത്തിനുശേഷം ആഞ്ഞടിച്ച കാറ്റ് വന്‍ മാനുഷിക പ്രതിസന്ധിയിലേക്കാണ് ഹെയ്തിയെ നയിക്കുക. 3200 വീടുകളും ബോട്ടുകളും തകര്‍ന്നു. തീരദേശ റോഡുകളില്‍ നാശാവശിഷ്ടങ്ങളുടെ കൂമ്പാരമാണ്.
ആളുകള്‍ താമസിക്കുന്ന മേഖലകള്‍ വെള്ളത്തിനടിയിലായി. ഇവിടെയുള്ള സുദ് മേഖലയിലെ 80 ശതമാനം വീടുകളും വെള്ളത്തിലാണ്. മണിക്കൂറില്‍ 230 കി.മീറ്റര്‍ വേഗതയില്‍ വീശിയ കാറ്റ് ക്യൂബയിലും കനത്ത നാശമാണ് വിതച്ചത്.
രാജ്യത്തിന്‍െറ ദക്ഷിണപൂര്‍വ തീരങ്ങളില്‍ താമസിക്കുന്നവരോട് മാറിത്താമസിക്കാന്‍ യു.എസ് ഭരണകൂടം നിര്‍ദേശം നല്‍കി. ഫ്ളോറിഡയില്‍ നേരിട്ട് ആഞ്ഞടിക്കുകയാണെങ്കില്‍ വന്‍ നാശനഷ്ടമായിരിക്കും സംഭവിക്കുകയെന്നും ജനങ്ങള്‍ കരുതിയിരിക്കണമെന്നും മുന്നറിയിപ്പുണ്ട്. ജോര്‍ജിയ, ദക്ഷിണ കരോലൈന, വടക്കന്‍ കരോലൈന എന്നിവിടങ്ങളിലും മാത്യു വീശാന്‍ സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.