ഹിറ്റ്ലര്‍ മയക്കുമരുന്നിന് അടിമയായിരുന്നു
text_fieldsലണ്ടന്‍: ലോകം കണ്ട ക്രൂരനായ ഭരണാധികാരികളിലൊന്നെന്ന് വിശേഷിപ്പിക്കുന്ന അഡോള്‍ഫ് ഹിറ്റ്ലറെ കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി പുസ്തകം. ഹിറ്റ്ലര്‍ കടുത്ത മയക്കുമരുന്നിന് അടിമയായിരുന്നുവെന്നും ആയിരക്കണക്കിന് ഇന്‍ജക്ഷനുകള്‍ എടുത്ത് ഞരമ്പുകള്‍ തളര്‍ന്നുപോയിരുന്നുവെന്നും ജര്‍മന്‍ എഴുത്തുകാരന്‍ നോര്‍മന്‍ ഓഹ്ലര്‍ പറയുന്നു.
ഹെറോയിന്‍ അടിമയായിത്തീര്‍ന്ന ഹിറ്റ്ലറുടെ ഞരമ്പുകള്‍ 1944 ആയപ്പോഴേക്കും തളര്‍ന്ന അവസ്ഥയില്‍ എത്തിയെന്ന് ‘ബ്ളിറ്റ്സെഡ്: ഡ്രഗ്സ് ഇന്‍ നാസി ജര്‍മനി’ എന്ന പുസ്തകത്തില്‍ പറയുന്നു. അവസാന കാലത്ത് ഹിറ്റ്ലര്‍ കാണിച്ച മനോവിഭ്രാന്തിക്ക് പിന്നിലെ കാരണം ഇതായിരുന്നുവെത്രെ. ഹിറ്റ്ലറുടെ സ്വകാര്യ ഡോക്ടര്‍ ആയ തിയോ മൊറേലിന്‍െറ ജേണലില്‍ നിന്നാണ് വിവരങ്ങള്‍ ലഭിച്ചതെന്ന് ഓഹ്ലര്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.