പോളിഷ് സംവിധായകന്‍ ആന്ദ്രേ വൈദ അന്തരിച്ചു
text_fieldsവാഴ്സോ: വിഖ്യാത പോളിഷ് സംവിധായകന്‍ ആന്ദ്രേ വൈദ അന്തരിച്ചു. പോളണ്ടിലെ കമ്യൂണിസ്റ്റ് ഭരണകൂടത്തിന്‍െറ അടിച്ചമര്‍ത്തല്‍ നയങ്ങള്‍ക്കെതിരെ പ്രതികരിച്ചതിന്‍െറ പേരില്‍ ലോകശ്രദ്ധനേടിയ വൈദ ഞായറാഴ്ചയാണ് വിടവാങ്ങിയത്. അന്താരാഷ്ട്ര ചലച്ചിത്രമേള വേദികളില്‍ ഏറെ ആദരിക്കപ്പെട്ട ഇദ്ദേഹത്തിന് 90 വയസ്സായിരുന്നു. പോളിഷ് സിനിമാ സംവിധായകരുടെ സംഘടന വൈദയുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍, സംസ്കാരച്ചടങ്ങുകളെ സംബന്ധിച്ചും മറ്റും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഫെഡറികോ ഫെല്ലിനി, അകിറ കുറസോവ തുടങ്ങിയ ലോകത്തെ വിഖ്യാത സംവിധായകരോടൊപ്പം എണ്ണപ്പെട്ട പേരാണ് വൈദയുടേത്. 2000ത്തില്‍ ഇദ്ദേഹത്തിന് സമഗ്ര സംഭാവനക്കുള്ള ഓസ്കര്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ‘എ ജനറേഷന്‍’, ‘ദ ആഷസ്’, ‘മാന്‍ ഓഫ് അയേണ്‍’ എന്നിവ പ്രശസ്ത ചിത്രങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.