നീസില്‍ ബുര്‍കിനി നിരോധം നീക്കി
text_fieldsനീസ്: ഫ്രാന്‍സിലെ നീസില്‍ ബുര്‍കിനി നിരോധം കോടതി നീക്കി. നിരോധമേര്‍പ്പെടുത്തിയ ഉന്നത കോടതി ഉത്തരവുമായി നഗരാധികൃതര്‍ നീസ് കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് നടപടി. ജൂലൈ 14ന് നീസിലെ ഫ്രഞ്ച് റിവേറിയ റിസോര്‍ട്ടില്‍ നടന്ന ഭീകരാക്രമണം നിരോധത്തിന് മതിയായ ന്യായീകരണമാവില്ളെന്ന് ജഡ്ജിമാര്‍ നിരീക്ഷിച്ചു. നീന്തുന്ന വേളയില്‍ സ്ത്രീകളുടെ അന്തസ്സിനും സുരക്ഷക്കും ശുചിത്വത്തിനും ബുര്‍കിനി ഒരു വിധ തടസ്സവും സൃഷ്ടിക്കുന്നില്ളെന്നും കോടതി പറഞ്ഞു.
രാജ്യത്തെ പരമോന്നത അഡ്മിനിസ്ട്രേറ്റിവ് കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് ഫ്രഞ്ച് നഗരങ്ങളില്‍ വന്ന ബുര്‍കിനി നിരോധം വന്‍ വിവാദമായിരുന്നു. ശിരോവസ്ത്രമടക്കം ശരീരം മറയുന്ന വേഷത്തില്‍ ബീച്ചില്‍ നില്‍ക്കുന്ന സ്ത്രീകള്‍ക്കു ചുറ്റും പൊലീസ് നിലയുറപ്പിച്ച ചിത്രം വിവാദത്തിന്‍െറ തീവ്രതയേറ്റുകയും ചെയ്തു. എന്നാല്‍, ബലംപ്രയോഗിച്ച് വസ്ത്രം അഴിപ്പിക്കാന്‍ പൊലീസ് ശ്രമിച്ചെന്ന വാദം നീസ് അധികൃതര്‍ നിഷേധിച്ചെങ്കിലും ബുര്‍കിനി നിരോധം വന്നതിനുശേഷം 30ഓളം പേര്‍ക്കെതിരെ അധികൃതര്‍ പിഴ ചുമത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.