പാരിസില്‍ മൂന്ന് സ്ത്രീകള്‍ അറസ്റ്റില്‍
text_fieldsപാരിസ്: ഫ്രഞ്ച് നഗരമായ പാരിസില്‍ തീവ്രവാദി ആക്രമണത്തിന് പദ്ധതിയിട്ടെന്ന് ആരോപിച്ച് തീവ്ര ആശയക്കാരെന്ന് സംശയിക്കുന്ന മൂന്നു സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു. തെക്കു കിഴക്കന്‍ പാരിസിലെ എസ്സോനെ ടൗണിലെ ബൗസി സെന്‍റ് അന്‍േറായ്നെ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ആഴ്ച നോട്ടര്‍ ഡാം കതീഡ്രലില്‍ ഗ്യാസ് സിലിണ്ടറുകളുമായി കസ്റ്റഡിയില്‍ എടുത്ത കാറുമായി ബന്ധപ്പെട്ട അന്വേഷണമാണ് ഇവരുടെ അറസ്റ്റിലേക്ക് നയിച്ചതെന്ന് ഫ്രഞ്ച് സര്‍ക്കാര്‍ പറഞ്ഞു.
അറസ്റ്റിനിടെ സ്ത്രീകളില്‍ ഒരാള്‍ പൊലീസ് ഓഫിസറെ കുത്തിയതായും ഇദ്ദേഹത്തിന്‍െറ തോളിന് പരിക്കേറ്റതായും പറയുന്നു. മറ്റു പൊലീസുകാര്‍ ഇവര്‍ക്കു നേരെ വെടിയുതിര്‍ത്തതിനാല്‍ സ്ത്രീക്കും പരിക്കേറ്റു. രജിസ്ട്രേഷന്‍ പ്ളേറ്റ് ഇല്ലാതെ, അപായ സൂചന നല്‍കുന്ന ഹസാര്‍ഡസ് ലൈറ്റ് കത്തിക്കൊണ്ടിരുന്ന കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ദിവസങ്ങള്‍ക്കു മുമ്പ് പാരിസിലെ കതീഡ്രലിനു സമീപം കണ്ടത്തെുകയായിരുന്നു. ഇതില്‍ നിന്ന് ലഭിച്ച ഏഴു ഗ്യാസ് സിലിണ്ടറുകളില്‍ ആറെണ്ണം നിറച്ചവയായിരുന്നെന്നും എന്നാല്‍, വാഹനത്തില്‍ നിന്ന് ഡിറ്റനേറ്ററുകള്‍ ഒന്നും കണ്ടെടുത്തില്ളെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
സംഭവത്തെക്കുറിച്ച് തീവ്രവാദ വിരുദ്ധ സംഘം അന്വേഷണം നടത്തി വരുകയാണ്. നിരവധി പേരെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തിരുന്നു. കാറിന്‍െറ ഉടമയെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് വിട്ടയച്ചു. ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഫ്രാന്‍സില്‍ സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.