ഇറാന്‍ രണ്ടാമത്തെ ആണവ നിലയത്തിന്‍െറ നിര്‍മാണം തുടങ്ങി
text_fieldsതെഹ്റാന്‍: റഷ്യയുടെ സഹകരണത്തോടെ ഇറാനില്‍ തുടങ്ങുന്ന ആണവനിലയത്തിന്‍െറ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. രണ്ടു പ്ളാന്‍റുകളും 10 വര്‍ഷത്തിനകം യാഥാര്‍ഥ്യമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 1057 മെഗാവാട്ട് വൈദ്യുതി ഉല്‍പാദനത്തിന് ലക്ഷ്യമിടുന്ന ആണവനിലയം 850 കോടി യു.എസ് ഡോളര്‍ ചെലവഴിച്ചാണ് നിര്‍മിക്കുന്നത്. റഷ്യയുമായുള്ള ആണവ ഇടപാടിന്‍െറ പ്രതീകമായാണ് പവര്‍ പ്ളാന്‍റ് നിര്‍മിക്കുന്നതെന്നും റഷ്യയുമായി ഭാവിയിലും സഹകരണങ്ങള്‍ തുടരുമെന്നും സീനിയര്‍ വൈസ് പ്രസിഡന്‍റ് ഇസ്ഹാഖ് ജഹാംഗിരി പറഞ്ഞു.
ബുഷര്‍ നഗരത്തിന്‍െറ പടിഞ്ഞാറെ തീരത്തെ പ്രവര്‍ത്തനസജ്ജമായ പ്രധാന ആണവനിലയത്തില്‍തന്നെയാണ് ചടങ്ങുകള്‍ നടന്നത്. റഷ്യന്‍ സഹകരണത്തോടത്തെന്നെ 2011ല്‍ യാഥാര്‍ഥ്യമായ ഈ നിലയത്തില്‍നിന്ന് 1000 മെഗാവാട്ട് വൈദ്യുതോല്‍പാദനം നടക്കുന്നുണ്ട്. അന്താരാഷ്ട്ര ഉപരോധം നീക്കുന്നതിനു പകരമായി ആണവപദ്ധതികള്‍ നിരോധിക്കുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചിരുന്നു. സമാധാനപരമായ ലക്ഷ്യങ്ങള്‍ക്കാണ് ആണവപദ്ധതികളെന്ന് പ്രഖ്യാപിച്ച ഇറാന്‍, ആണവായുധങ്ങള്‍ നിര്‍മിക്കാനാണ് നീക്കമെന്ന പടിഞ്ഞാറന്‍ രാജ്യങ്ങളുടെ ആരോപണം നിഷേധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.