ഇസ്ലാം സ്വീകരിച്ച സൗദിയിലെ ബ്രിട്ടീഷ് അംബാസഡർ ഹജ്ജ് നിർവഹിച്ചു
text_fieldsലണ്ടന്‍: ഇസ്ലാം സ്വീകരിച്ച സൗദിയിലെ ബ്രിട്ടീഷ് അംബാസഡർ സൈമൺ കോളിസും ഭാര്യ ഹുദ മുജാര്‍കെഷും ഹജ്ജ് കർമം പൂർത്തിയാക്കി. സൈമൺ കോളിസ് ഇസ്ലാം ആശ്ലേഷിച്ചത് നയതന്ത്രപ്രതിനിധികള്‍ക്ക് അറിവുണ്ടായിരുന്നെെങ്കിലും പരസ്യമായിരുന്നില്ല. സൗദി എഴുത്തുകാരിയും അധ്യാപികയുമായ ഫൗസിയ അല്‍ബകര്‍ ട്വിറ്ററില്‍ ഇഹ്റാം കെട്ടിയ ഇരുവരുടെയും ഫോട്ടോ പോസ്റ്റ് ചെയ്തതോടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പോസ്റ്റ് ഹുദ റീട്വീറ്റ് ചെയ്യുകയും ചെയ്തു. ഫോട്ടോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി മാറി.
2011 ലാണ് സൈമൺ കോളിസ് ഇസ്ലാം ആശ്ലേഷിച്ചത്. ഭാര്യ ഹുദ സിറിയക്കാരിയാണ്.കഴിഞ്ഞ വര്‍ഷം ജനുവരി മുതലാണ് പോള്‍ സൗദിയില്‍ അംബാസഡറായി സേവനമനുഷ്ഠിച്ചു തുടങ്ങിയത്. ഇറാഖ്, സിറിയ, ഖത്തര്‍, ബഹ്റൈന്‍ എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 19,000 ബ്രിട്ടീഷ് പൗരന്മാർ ഇക്കൊല്ലം ഹജ്ജ് ചെയ്തു.
أول سفير بريطاني للمملكة يؤدي فريضة الحج بعد اسلامه:سيمون كوليز مع زوجته السيدة هدي في مكة. الحمدلله pic.twitter.com/Gk3323d3ce
— فوزية البكر (@fawziah1) September 12, 2016
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.